ഒഡീഷ സര്‍ക്കാരിനെ കണ്ട് പഠിക്കണം; താരങ്ങളെ ആദരിക്കുന്ന കേരള സര്‍ക്കാരിന്റെ സമീപനം തുടരും-ഐസക്


ശ്രീജേഷ്, തോമസ് ഐസക് |PTI, ഫോട്ടോ: മാതൃഭൂമി

ആലപ്പുഴ: കായിക മേഖലയോട് ഒഡീഷ സര്‍ക്കാറിന്റെ സമീപനം മറ്റു സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരും കണ്ടു പഠിക്കേണ്ടതാണെന്ന് മുന്‍ മന്ത്രി തോമസ് ഐസക്. ഒഡീഷ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ മുന്നേറ്റംവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ കായികരംഗത്തു തിളങ്ങിയ മലയാളി അത്‌ലറ്റുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണു കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുള്ളത്. ആ സമീപനം തന്നെയായിരിക്കും ഇനിയും തുടരുകയെന്നതിനു സംശയംവേണ്ടെന്നും ഐസക് കൂട്ടിച്ചേര്‍ത്തു. ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഹോക്കി ടീം ഗോള്‍കീപ്പര്‍ മലയാളിയായ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഐസകിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് മുന്‍ ധനമന്ത്രിയുടെ പ്രതികരണം.


തോമസ് ഐസകിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

ടോക്കിയോ ഒളിമ്പിക്‌സിനു കൊടിയിറങ്ങി. ഒരു സ്വര്‍ണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം അങ്ങനെ ഏഴ് മെഡലുകള്‍ ഇന്ത്യ നേടി. ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ ഒളിമ്പിക്‌സിലെ കായികതാരങ്ങളില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ വകയുണ്ട്.

ഇന്ത്യയുടെ അവസാന ഇനമായ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ടോക്കിയോ ഒളിമ്പ്ക്‌സ് യാത്രയ്ക്കു ഗംഭീരമായ അവസാനം കുറിച്ചു. ആദ്യമായിട്ടാണ് അത്ലെറ്റിക്‌സില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്. ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവും ഫ്രീസ്‌റ്റൈല്‍ ഗുസ്തയില്‍ രവി കുമാര്‍ ദാഹിയയും വെള്ളി മെഡല്‍ നേടി. പി.വി സിന്ധു ബാഡ്മിന്റണിലും ലവ്ലീന ബോര്‍ഗോഹെയ്ന്‍ ബോക്‌സിങ്ങിലും ഭജ്രംഗ് പുനിയ ഗുസ്തിയിലും വെങ്കല മെഡല്‍ നേടി. 41 വര്‍ഷത്തിനുശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലമാണെങ്കിലും ഇന്ത്യ മെഡല്‍ നേടി. ഈ വിജയത്തില്‍ മലയാളിയായ ഗോള്‍കീപ്പര്‍ ശ്രീ. പി.ആര്‍. ശ്രീജേഷ് വഹിച്ചപങ്ക് എന്നും പ്രകീര്‍ത്തിക്കപ്പെടും. മെഡല്‍ നേടിയില്ലെങ്കിലും വനിതാ ഹോക്കി ടീം എല്ലാവരുടെയും ഹൃദയങ്ങളില്‍ സ്ഥാനം നേടി.

ഈ നേട്ടത്തില്‍ അഭിമാനിക്കുന്നതോടൊപ്പം ഓര്‍ക്കേണ്ടുന്ന ഒരു കാര്യമുണ്ട്. 9 വര്‍ഷം പിന്നിടുമ്പോള്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയതിനേക്കാള്‍ ഒരു മെഡല്‍ കൂടുതല്‍ മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒറീസ്സ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് നമ്മുടെ ഹോക്കി ടീമുകളുടെ പ്രകടനത്തില്‍ വരുത്തിയ മുന്നേറ്റം മറ്റു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനും പാഠമാകേണ്ടതുണ്ട്.

ഒരു പൊതുകായിക സംസ്‌കാരം സൃഷ്ടിക്കുന്നതോടൊപ്പം മികവുറ്റവര്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിശീലനം ഉറപ്പുവരുത്തുന്നതിലൂടെയാണ് മറ്റു രാജ്യങ്ങള്‍ വിജയം കൊയ്യുന്നത്.
നമ്മുടെ ഇന്നത്തെ കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളെ സമഗ്രമായി അവലോകനം ചെയ്യുകയും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയുമാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

ദേശീയ കായികരംഗത്തു തിളങ്ങിയ മലയാളി അത്ലെറ്റുകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കിക്കൊണ്ടാണു കേരള സര്‍ക്കാര്‍ ആദരിച്ചിട്ടുള്ളത്. ആ സമീപനം തന്നെയായിരിക്കും ഇനിയും തുടരുകയെന്നതിനു സംശയംവേണ്ട.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented