മുഖ്യമന്ത്രിയേയും വിളിപ്പിക്കാന്‍ നീക്കമോ? ഇ.ഡിക്ക് മുന്‍പില്‍ തോമസ് ഐസക്ക് ഹാജരായേക്കില്ല


ആര്‍. ശ്രീജിത്ത് | മാതൃഭൂമി ന്യൂസ് 

തോമസ് ഐസക്ക്, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: മുന്‍ധനമന്ത്രി ടി.എം. തോമസ് ഐസക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ.ഡി.)ന് മുന്‍പില്‍ ഹാജരായേക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇ.ഡി. നോട്ടീസിന് നിയമപരമായി മറുപടി നല്‍കാനുമാണ് ആലോചന.

ഓഗസ്റ്റ് 11-നാണ് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്കിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. ഈ സമന്‍സിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച അദ്ദേഹം നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയ്ക്കു ശേഷമാണ്, ഇ.ഡിക്കു മുന്‍പില്‍ ഹാജരാകേണ്ടതില്ല പകരം നിയമപരമായി നേരിട്ടാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

തോമസ് ഐസക്ക് മന്ത്രിയായിരുന്ന സമയത്ത്, അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനിയുടെയും മറ്റും അക്കൗണ്ട് വിവരങ്ങളുമായി ചെല്ലണം എന്നായിരുന്നു ഇ.ഡി. അദ്ദേഹത്തോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തോട് ഇപ്പോള്‍ ഓറല്‍ സബ്മിഷന്‍ ഉള്‍പ്പെടെയുള്ളവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ പത്തുകൊല്ലക്കാലത്തെ വ്യക്തിഗത അക്കൗണ്ടുകളുടെ വിവരങ്ങളും അദ്ദേഹം ഡയറക്ടറായിരുന്ന കമ്പനികളുടെ വിവരങ്ങളും കൊണ്ട് ചെല്ലണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ച് ഇ.ഡിയുടെ നോട്ടീസിനെ നേരിടാനാണ് തോമസ് ഐസക്കിന്റെ തീരുമാനം.

ഇ.ഡിയുടെ നോട്ടീസ് പ്രകാരം താന്‍ ഹാജരായാല്‍, മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ഇ.ഡി. വിളിപ്പിക്കാനുള്ള സാഹചര്യം ഉണ്ടായേക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നുണ്ടെന്നാണ് വിവരം. ഫെമ നിയമലംഘനം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇ.ഡി. തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ കിഫ്ബി മസാല ബോണ്ട് വില്‍ക്കുന്ന സമയത്ത് അതിന് അനുമതിയുണ്ടായിരുന്നു. വിഷയത്തില്‍ ആര്‍.ബി.ഐ. ഇതുവരെ കിഫ്ബിക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ ഫെമ നിയമലംഘന ആരോപണം നിലനില്‍ക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Content Highlights: thomas isaac will not likely appear before ed

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented