തോമസ് ഐസക്ക് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് ചേര്‍ത്തിയെന്ന പരാതിയില്‍ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മറ്റിക്ക് മുന്നില്‍ ഹാജരാകും. 11 മണിക്കാണ് മന്ത്രി ഹാജരാകുക. സഭയില്‍ വെയ്ക്കും മുമ്പ് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത് അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു വി.ഡി. സതീശന്റെ പരാതി. ഇത് സംബന്ധിച്ച് തെളിവുകള്‍ കഴിഞ്ഞയാഴ്ച വി.ഡി സതീശന് എത്തിക്സ് കമ്മറ്റിക്ക് കൈമാറിയിരുന്നു.
ഇതാദ്യമായാണ് ഒരു മന്ത്രിയെ നിയമസഭാ എത്തിക്സ് കമ്മറ്റി വിളിച്ചുവരുത്തുന്നത്. കിഫ്ബിക്കെതിരായ സിഐജി റിപ്പോര്‍ട്ട് പുറത്തുവിട്ടത് അവകാശലംഘനമാണെന്ന വി.ഡി. സതീശന്റെ പരാതിയിലാണ് മന്ത്രിയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കുന്നത്. ഇത്തരമൊരു നടപടിയുണ്ടായില്ലെങ്കില്‍ ഇതൊരു കീഴ്വഴക്കമാകുമെന്ന വാദമാണ് വി.ഡി. സതീശന് ഉന്നയിച്ചത്.
എന്നാല്‍, സിഐജി റിപ്പോര്‍ട്ടില്‍ അധികമായി നാല് പേജ് കൂട്ടിച്ചേര്ത്തതിനെയാണ് വിമര്‍ശിച്ചതെന്നും ഇക്കാര്യത്തില്‍ ചട്ടലംഘനമില്ല എന്ന കാര്യമാകും മന്ത്രി എത്തിക്സ് കമ്മറ്റിയില്‍ ഉന്നയിക്കുക. ഒമ്പതംഗ എത്തിക്സ് കമ്മിറ്റിയില്‍ ആറ് പേരും ഭരണപക്ഷ അംഗങ്ങളാണ്. അതിനാല്‍ തന്നെ ശുപാര്‍ശ മന്ത്രിക്ക് എതിരാകാനുള്ള സാധ്യത കുറവാണ്.
Content Highlights: Thomas Isaac will appear before the Assembly ethics committee today
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..