Thomas Isaac
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ എഴുതിവെച്ചിരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് ധനമന്ത്രി തോമസ് ഐസക്. നടപടി ക്രമങ്ങള്‍ തെറ്റിച്ച് ശുദ്ധ അസംബന്ധം എഴുതിയുണ്ടാക്കിയാല്‍ അത് നിയമസഭയോടുള്ള അവഹേളനമാണെന്നും ഐസക് വ്യക്തമാക്കി.
സി.എ.ജി പരാമര്‍ശങ്ങള്‍ പി.എ.സി ചര്‍ച്ച ചെയ്യും മുമ്പ് ചോദ്യംചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമെന്ന് സി.എ.ജി വ്യാഖ്യാനിക്കുകയാണ്. ഇത്തരത്തില്‍ വ്യാഖ്യനിക്കണമെങ്കില്‍ ചില്ലറ വിവരക്കേടല്ല വേണ്ടത്. സി.എ.ജി സുപ്രീം കോടതിയല്ലെന്നും ഐസക് തുറന്നടിച്ചു.
സി.എ.ജി റിപ്പോര്‍ട്ട് മതിയായ ചര്‍ച്ചകളില്ലാതെ ഏതോ ഗൂഢോദ്ദേശവുമായി ധൃതിയില്‍ തട്ടിക്കൂട്ടിയ ഏര്‍പ്പാടാണെന്നും ഐസക് വിമര്‍ശിച്ചു.
മസാല ബോണ്ടിലൂടെ വിദേശത്തുനിന്ന് 2150 കോടിരൂപ കടമെടുത്തത് ഭരണഘടനാ ലംഘനമാണ്. ഈ കടമെടുപ്പ് കേന്ദ്രത്തിന്റെ അധികാരത്തിലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമാണെന്നും കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന്റെ പ്രത്യക്ഷബാധ്യതയാണെന്നും കഴിഞ്ഞ ദിവസം സഭയില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
content highlights: Thomas Isaac statement against CAG report


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..