'കിഫ്ബി വന്നിട്ട് നാല് വർഷം, പത്ത് വർഷത്തെ അന്വേഷണം എന്തിനാ?'; വിരട്ടലൊന്നും വേണ്ടെന്ന് തോമസ് ഐസക്


തോമസ് ഐസക്ക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. രണ്ട് വർഷമായി കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നടത്തുന്നുവെന്നും എന്നാൽ ഇതിൽ എന്തെങ്കിലും കണ്ടെത്തിയതായി ഇ.ഡി. കോടതിയിൽ കൊടുത്ത രേഖ വായിച്ചിട്ട് തോന്നിയിട്ടില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

'മാധ്യമങ്ങൾ വഴിയാണ് ഇ.ഡി. സമൻസ് അയച്ച കാര്യം അറിയുന്നത്, അത് ശരിയല്ല. സമൻസ് കൈപ്പറ്റിയപ്പോൾ മൂന്ന് ദിവസമേ ബാക്കിയുള്ളൂ. അതുകൊണ്ടാണ് അന്ന് ഹാജരാകാൻ സാധിക്കില്ലെന്ന് പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടാമത്തെ സമൻസ് വന്നു. 10 വർഷക്കാലത്തെ തന്റെ ബാങ്ക് വിവരങ്ങൾ, മക്കളുടെ, ഭാര്യയുടെ, താൻ ഡയറക്ടറായിട്ടുള്ള കമ്പനികളുടെ ഫിനാൻഷ്യൽ അക്കൗണ്ട് തുടങ്ങി 12 സ്റ്റേറ്റ്മെന്റുകളാണ് അവർ ആവശ്യപ്പെട്ടത്. കിഫ്ബി തന്നെ വന്നിട്ട് നാല് വർഷമല്ലേ ആയുള്ളൂ. പത്ത് വർഷത്തെ അന്വേഷണമെന്തിനാണ്? ഇതാണ് കോടതിയിൽ പോയത്.ഈ പറയുന്ന കാര്യങ്ങളൊക്കെ മൗലികമായ അവകാശങ്ങളെ ലംഘിക്കുകയാണ്. ഇത് തന്നെയാണ് കോടതിയും ചോദിച്ചത്. കേസിന്റെ ഈ ഘട്ടത്തിൽ ഇതൊക്കെ അന്വേഷിക്കണ്ട കാര്യമെന്താണ്. അതിന് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല, അതുകൊണ്ടായിരിക്കണം കോടതി ഇത്തരത്തിലുള്ള തുടർ സമൻസ് രണ്ടു മാസത്തേക്ക് സ്റ്റേ ചെയ്തത്. എന്നിട്ട് റിസർവ് ബാങ്കിനോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചത്.

വിരട്ടൽ വേണ്ട, ആ പേടിയൊന്നും ഇല്ല. എന്തും ചെയ്യാനുള്ള അധികാരം ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യൻ ഭരണഘടന നൽകുന്നില്ല. കോടതിയുടെ നിലപാട സ്വാഗതം ചെയ്യുന്നു' തോമസ് ഐസക് പറഞ്ഞു.

കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇ.ഡി. അയച്ച തുടർസമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. രണ്ടു മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് സമൻസ് അയക്കരുതെന്നാണ് ഹൈക്കോടതി നിർദേശം.

Content Highlights: thomas isaac press meet after kerala high court order about kiifb


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented