തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാര്‍ഥികളുടെ സമരവുമായി ബന്ധപ്പെട്ട് ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 

കൂടുതല്‍ പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടു; കൂടുതല്‍ പോസ്റ്റ് ഉണ്ടാക്കി. ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടു; ലിസ്റ്റ് നീട്ടി. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ എന്തെങ്കിലും വീഴ്ചയുണ്ടായല്‍ അത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ തന്നെ നിയോഗിച്ചു. ഓരോ പ്രശ്‌നത്തിലും സര്‍ക്കാര്‍ പ്രതികരിച്ചു കൊണ്ടിരിക്കുകയല്ലേ- മന്ത്രി ചോദിച്ചു. 

പക്ഷെ പ്രതിപക്ഷത്തിന് ഇതിങ്ങനെ അക്രമത്തിനും മറ്റുമുള്ള വേദിയാക്കി വളര്‍ത്തണമെന്ന് ആഗ്രഹമുണ്ട്. ചെയ്യേണ്ട എല്ലാക്കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ചര്‍ച്ചയ്ക്കുള്ള വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: thomas isaac on psc rank holders protest