തിരുവനന്തപുരം: തന്നെ മന്ത്രിയോ സ്ഥാനാര്‍ഥിയോ ആക്കാന്‍ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് ചിലര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്നും അതെല്ലാം പാര്‍ട്ടി വിരുദ്ധമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ മുഖവിലക്കടുത്ത് അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല പാര്‍ട്ടി പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ഭരണം ഉറപ്പുള്ള രാഷ്ട്രീയസാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ജനങ്ങളും പാര്‍ട്ടിയും അതിന്റെ ആവേശത്തിലാണെന്നും ആ ആവേശത്തില്‍ നഞ്ച് കലക്കുന്ന പ്രവര്‍ത്തനമോ പ്രതികരണമോ പാര്‍ട്ടി അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അദ്ദേഹം പോസ്റ്റില്‍ ആവശ്യപ്പെട്ടു.  

മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ താന്‍ മത്സരിക്കുമെന്നും മറ്റു ചുമതലകള്‍ നിശ്ചയിച്ചാല്‍ അതനുസരിക്കുമെന്നും പാര്‍ട്ടിയിലെ തന്റെ ചുമതല തീരുമാനിക്കാന്‍ ഘടകങ്ങളുണ്ടെന്നും ആ ചുമതല മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും തോമസ് ഐസക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പേരും ചിത്രവും പാര്‍ട്ടി വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും അത്തരം കളികളൊന്നും വെച്ചു പൊറുപ്പിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം സൂചിപ്പിച്ചു. 

പോസ്റ്റിന്റെ പൂര്‍ണരൂപം

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്....

Posted by Dr.T.M Thomas Isaac on Saturday, March 6, 2021

 

 

 

Content Highlights: Thomas Isaac Facebook Post