-
കോട്ടയം : യുഡിഎഫിൽ നിന്നുള്ള ജോസ് കെ മാണി വിഭാഗത്തിന്റെ പുറത്താകലിനു പിന്നാലെ ഉടന്‍ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് പക്ഷക്കാരനും കോട്ടയം എം.പിയുമായ തോമസ് ചാഴികാടന്‍.
"യുഡിഎഫ് നടപടി അധാര്‍മ്മികമാണ്. ഏതെങ്കിലും ഒരു മുന്നണിയിലേക്ക് പെട്ടെന്ന് ചാടിപ്പോവുന്ന നിലപാടുണ്ടാവില്ല." യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായ തീരുമാനം യുക്തിസഹമല്ല, ധാര്‍മ്മികവുമല്ലെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.
തിരക്കു പിടിച്ച് ഒരു മുന്നണിയുടെയും ഭാഗമാകാനില്ലെന്ന് കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജും പറഞ്ഞു. സാഹചര്യം നന്നായി വിലയിരുത്തിയ ശേഷമേ മുന്നണി പ്രവേശനമുണ്ടാവൂ. എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാവില്ലെന്നും ജയരാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അനാഥമായി പോകുന്ന അവസ്ഥയിലൊന്നും പാര്‍ട്ടി പോവില്ല. രാഷ്ട്രീയ തീരുമാനങ്ങള്‍ അടുത്ത ദിവസങ്ങളിലെ വിലയിരുത്തലിലേ ഉണ്ടാവൂ. കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും മറ്റും പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട നിലപാടുകള്‍ കേരള കോണ്‍ഗ്രസ്സിനുണ്ട്." ആരൊക്കെ തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കുന്നുവോ ആ സംവിധാനങ്ങളുമായി ചേര്‍ന്ന് മുന്നോട്ടു പോവുമെന്നും ജയരാജ് എംഎല്‍എ പറഞ്ഞു.
content highlights: Thomas Chazhikkadan on Kerala congress UDF issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..