താമസം കോഴിക്കൂട്ടിൽ, റേഷൻ കാർഡിൽ പേരില്ല, ആധാറില്ല..; ആരെങ്കിലും വിശ്വസിക്കുമോ, ഇതാണ് മധുവിന്റെ വീട്


പ്ലാസ്റ്റിക്‌ കൂരയിൽ ഒരുവർഷം മുമ്പുവരെ അമ്മയോടും കോഴികളോടും ഒപ്പമാണ് മധു താമസിച്ചിരുന്നത്. ഒരുവർഷംമുമ്പ് അമ്മ മരണപ്പെട്ടതോടെ മധുവിന് തുണ കോഴികൾ മാത്രമായി.

വീടിനു മുന്നിൽ മധു

തിരുവല്ല: താമസം കോഴിക്കൂട്ടിനുള്ളിൽ, റേഷൻ കാർഡിൽ പേരില്ല, ആധാറില്ല, തിരിച്ചറിയൽ രേഖകളില്ല. താമസം പുറമ്പോക്കിൽ. തിരുവല്ല നഗരസഭയിൽ അതിദരിദ്രരുടെ പട്ടികയിൽ 83 പേരാണുള്ളത്.

അതിൽ ഒന്നാംസ്ഥാനം മുത്തൂർ തെങ്ങുംപറമ്പിൽ കോളനിയിൽ താമസിക്കുന്ന 48 വയസ്സുള്ള മധുവിനാനുള്ളത്. അതി ദരിദ്രരുടെ പട്ടികയിൽ ഒന്നാമനെ തേടിയാണ് ഓണനാളിൽ നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണനെത്തിയത്. നഗരസഭ മുത്തൂർ 39-ാം വാർഡംഗം ഇന്ദു ചന്ദ്രനാണ് മധുവിന്റെ ദുരിതം നേരിട്ട് കാണാൻ സെക്രട്ടറിയെ ക്ഷണിച്ചത്.

പ്ലാസ്റ്റിക്‌ കൂരയിൽ ഒരുവർഷം മുമ്പുവരെ അമ്മയോടും കോഴികളോടും ഒപ്പമാണ് മധു താമസിച്ചിരുന്നത്. ഒരുവർഷംമുമ്പ് അമ്മ മരണപ്പെട്ടതോടെ മധുവിന് തുണ കോഴികൾ മാത്രമായി. പണ്ട് മെക്കാനിക്കൽ ജോലികൾചെയ്തിരുന്ന മധുവിന് മാനസ്സിക വെല്ലുവിളി നേരിട്ടതോടെയാണ് താമസം തനിച്ചായത്. സഹോദരങ്ങൾ സമീപത്തെ വീടുകളിലുണ്ടെങ്കിലും ആരുടെയും ആശ്രയം ഇല്ലാതെ കഴിയാനാണ് മധുവിന് താത്പര്യം. ഓണനാളിൽ ഓണക്കോടിയും, സദ്യയുമായി എത്തിയ അതിഥികളെ കണ്ട് ആദ്യം മധു ഞെട്ടി.കോഴികളോടൊപ്പം കഴിയുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്ന ഉറപ്പ് സെക്രട്ടറി നൽകി. ആറ് കുടുംബങ്ങളാണ് ഇവിടെയുള്ളത്. എല്ലാ വീടുകൾക്കു ചുറ്റും വെള്ളമാണ്, തേട്ടാണിശ്ശേരി തോട് നവീകരിച്ചെങ്കിൽ മാത്രമേ ഇവരുടെ ദുരിതം ഒഴിയൂവീടിനുള്ളിൽനിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ.

മധുവിനെ മാറ്റി പാർപ്പിക്കും എന്ന ഉറപ്പോടെയാണ് സെക്രട്ടറിയും ജനപ്രതിനിധികളും മടങ്ങിയത്. പുറമ്പോക്ക് സ്ഥലം കണ്ടെത്തി മധുവിന് വീട് നിർമ്മിച്ചുനൽകുകയാണ് പദ്ധതി. കൗൺസിലർമാരായ പ്രദീപ് മാമ്മനും, ഷിനു ഈപ്പനും സംഘത്തിലുണ്ടായിരുന്നു.

Content Highlights: this man living in hen-coop - no ration card, no adhar, no identity card


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented