പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
ഏലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണത്തില്‍ ചരിത്രനേട്ടത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2022-23 അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി.
25-ന് രാവിലെ 11-ന് ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കിയാണ് ഉദ്ഘാടനം.
സ്‌കൂളിനു സമീപത്തുള്ള ഏലൂര്‍ മുനിസിപ്പല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി വി. ശിവന്‍കുട്ടി, മന്ത്രി പി. രാജീവ് തുടങ്ങിയവര്‍ പങ്കെടുക്കും. സമീപത്തെ മുഴുവന്‍ സ്‌കൂളുകളിലെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി പരിപാടിയെ ജനകീയ ഉത്സവമാക്കി മാറ്റുമെന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മന്ത്രി പറഞ്ഞു. പരിപാടിയുടെ സംഘാടക സമിതി രൂപവത്കരിക്കുന്നതിന് 20-ന് മൂന്നിന് ഏലൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ പ്രത്യേക യോഗം ചേരും. കളമശ്ശേരി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത 60 അങ്കണവാടികള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു. ബി.പി.സി.എല്ലിന്റെ സഹായത്തോടെ 95,61,502 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Content Highlights: This is new history; Distributing school uniforms
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..