തിരുവഞ്ചൂർ രാധാകൃഷ്ണൻ | photo: mathrubhumi
കോട്ടയം : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ഇടപെട്ടുവെന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു മന്ത്രിക്കെതിരേ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്ന് തിരുവഞ്ചൂര്‍ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
സോളാറില്‍ ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ നൂറ് ശതമാനം ശുദ്ധമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സോളാര്‍ കേസ് അന്വേഷണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റിലേക്ക് വരെയെത്തിയത് തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്.
കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞാലും അത് ബോധ്യപ്പെട്ടില്ലെന്ന് നടിക്കുകയാണ് ഇടതുസര്‍ക്കാര്‍. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതോടെയാണ് സിപിഎം സെക്രട്ടേറിയേറ്റ് ഉപരോധം നിര്‍ത്തിപോയതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്‍ക്കെ സോളാറില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.
content highlights: Thiruvanchoor says Oommen Chandy is innocent in solar case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..