തിരുവനന്തപുരം: നിയമസഭയില്‍ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുന്നതിനിടെ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായെത്തിയത് വിവാദത്തിലായി.
കഴിഞ്ഞയാഴ്ച നടന്ന യൂത്ത്‌കോണ്‍ഗ്രസ് സമരത്തിന് നേരെ പോലീസ് കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടാനായിരുന്നു തിരുവഞ്ചൂര്‍ ഗ്രനേഡുമായിത്തന്നെ സഭയില്‍ എത്തിയത്. മാത്രമല്ല പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു.
ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയതോടെ ഭരണ കക്ഷി എം.എല്‍.എ എസ്.ശര്‍മ ക്രമപ്രശ്‌നം ഉന്നയിച്ച് എഴുന്നേല്‍ക്കുകയായിരുന്നു. മാരകായുധവുമായാണ് തിരുവഞ്ചൂര്‍ സഭയില്‍ എത്തിയതെന്ന് എസ്.ശര്‍മ ആരോപിച്ചു. ഇത് പൊട്ടാന്‍ ശേഷിയുള്ളതാണെങ്കില്‍ ഗൗരവമായ പ്രശ്‌നമാണെന്നും ചൂണ്ടിക്കാട്ടി.
പ്രശ്‌നത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെ ഗ്രനേഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രശ്‌നം വഷളാകുമെന്ന് കണ്ട് തിരുവഞ്ചൂര്‍ നിര്‍ദേശത്തിന് വഴങ്ങുകയും ചെയ്തു.
content highlights: Thiruvanchoor radhakrishnan entered in niyamasabha with granade
content highlights: Thiruvanchoor radhakrishnan entered in niyamasabha with granade