'വീടുപണി തീര്‍ന്നിട്ടും തുക നല്‍കുന്നില്ല'; തെങ്ങിന് മുകളില്‍ കയറി കരാറുകാരന്റെ ആത്മഹത്യാ ഭീഷണി


screengrab - mathrubhuminews

തിരുവനന്തപുരം: തെങ്ങിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കരാര്‍ ഏറ്റെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയിട്ടും ഉടമ തുക നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് പാലിയോട് സ്വദേശി സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്കല്‍ സ്വദേശി വിജയന്‍ എന്നയാളുടെ വീട് പണി കരാറിനെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയെന്നാണ് സുരേഷ് പറയുന്നത്. ഈ വകയില്‍ നാലര ലക്ഷം രൂപ വിജയന്‍ സുരേഷിന് നല്‍കാനുണ്ടെന്നും പറയുന്നു.

പണം ആവശ്യപ്പെട്ടാണ് സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിജയന്റെ വീടിന്റെ മുന്നിലുള്ള തെങ്ങില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നല്‍കാനുള്ള തുക അക്കൗണ്ടില്‍ ഇട്ടാല്‍ മാത്രമേ തെങ്ങിന്റെ മുകളില്‍നിന്ന് ഇറങ്ങുകയുള്ളൂ എന്നായിരുന്നു സുരേഷിന്റെ നിലപാട്. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അതിനിടെ സുരേഷിന്റെ ആരോപണം വിജയന്‍ നിഷേധിച്ചു.



(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline: 1056)

Content Highlights: Thiruvananthapuram suicide attempt contractor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented