എം.വി. ഗോവിന്ദൻ, എസ്.എഫ്.ഐ. കൊടി | Photo: ANI, Mathrubhumi
തിരുവനന്തപുരം: എസ്.എഫ്.ഐ. ജില്ലാ നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെടുത്ത തീരുമാനം നടപ്പാക്കിയില്ല.
സംസ്‌കൃത കോളേജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തംചെയ്തെന്ന ആരോപണത്തിൽ ഉൾപ്പെട്ട നേതാക്കൾക്കെതിരേയാണ് നടപടി വേണമെന്ന ആവശ്യമുയർന്നത്. സെക്രട്ടറിയുടെ നിർദേശത്തിൽ ഇതുവരെ നടപടിയില്ലാത്തതിനാൽ വിഷയം ജനുവരി ആറ്, ഏഴ് തീയതികളിൽ നടക്കുന്ന പ്രത്യേക ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചചെയ്യും. എന്നാൽ എസ്.എഫ്.ഐ. യോഗത്തിൽ പങ്കെടുത്തെങ്കിലും ആർക്കെതിരേയും നടപടിക്ക് ശുപാർശ ചെയ്തിട്ടില്ലെന്നാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം.
മദ്യപിച്ച ദൃശ്യങ്ങൾ പകർത്തി സി.പി.എം. നേതൃത്വത്തിന് മുന്നിലെത്തിച്ച എസ്.എഫ്.ഐ. ഏരിയാസെക്രട്ടറിക്കെതിരേ നടപടിയുണ്ടായിരുന്നു. ഇതും സി.പി.എം. സംസ്ഥാനനേതാക്കൾ പങ്കെടുത്ത യോഗത്തിൽ ചർച്ചയായി. പരാതി ഉന്നയിച്ചവരെ സി.പി.എമ്മിന്റെ ചില ജില്ലാനേതാക്കൾ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
ലഹരിവിരുദ്ധ പരിപാടികൾക്ക് പിന്നാലെ ബാറിൽക്കയറി മദ്യപിച്ച ഡി.വൈ.എഫ്.ഐ. നേതാക്കൾക്കെതിരേ കഴിഞ്ഞദിവസങ്ങളിൽ നടപടിയുണ്ടായിരുന്നു. ഇതിൽ എസ്.എഫ്.ഐ. മുൻ ജില്ലാസെക്രട്ടറി കൂടിയായിരുന്ന അഭിജിത്തിനെ പാർട്ടി ചുമതലകളിൽനിന്നു ഒഴിവാക്കാൻ നേമം ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇത് ശനിയാഴ്ചചേരുന്ന പാർട്ടി ജില്ലാസെക്രട്ടേറിയറ്റ് അംഗീകരിച്ചേക്കും. എസ്.എഫ്.ഐ. ജില്ലാ നേതാക്കൾക്കെതിരേയുള്ള ആരോപണങ്ങളും ചർച്ചയായേക്കും.
Content Highlights: thiruvananthapuram sfi district leadres sanskrit college premise dance boosing mv govindan action
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..