'നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാൻ'; വീൽചെയറിലെത്തിയ രോഗിയെ ഡോക്ടർ ഇറക്കിവിട്ടുവെന്ന് പരാതി


പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്

15ാം തീയതി ഡോക്ടറെ കാണാൻ പോയപ്പോൾ സ്റ്റാഫ് പറഞ്ഞു വീൽചെയറിലുള്ള രോഗിയെ ഡോക്ടർ കാണില്ല എന്ന്. ഭാര്യ അകത്ത് ചെന്ന് ഡോക്ടറെ റിപ്പോർട്ട് കാണിച്ചപ്പോൾ ഇറക്കി വിട്ടുവെന്നും അജിത കുമാർ പറഞ്ഞു.

അജിത കുമാർ | Photo: Screengrab

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അംഗപരിമിതർക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന്‌ ഡോക്ടർക്കെതിരെ പരാതി. കാലുകൾക്ക് ചലനശേഷി ഇല്ലാത്ത രോഗി വീൽചെയറിൽ വന്നതുകൊണ്ട് ഡോക്ടർ കാണാൻ തയ്യാറായില്ല എന്നാണ് ആക്ഷേപം. പേയാട് സ്വദേശിയായ വിമുക്ത ഭടൻ അജിത കുമാറിനാണ്‌ ഈ ദുരനുഭവം. മെഡിക്കൽ കോളേജിൽ വൃക്കമാറ്റിവെക്കൽ വിവാദത്തിന് ഒരാഴ്ച മുമ്പ് അജിത കുമാര്‍
ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ്‌

അപകടത്തെത്തുടർന്ന് കഴിഞ്ഞ പത്ത് വർഷമായി അരയ്ക്ക് താഴേക്ക്‌ തളർന്ന് വീൽചെയറിലാണ് അജിതകുമാറിന്റെ സഞ്ചാരം. ഗ്യാസ്ട്രോ വിഭാഗം ഡോക്ടറെ കാണാൻ വേണ്ടിയാണ് മെഡിക്കൽ കോളേജിലേക്ക് പോയത്.

മെഡിക്കൽ കോളേജിലെ ഗ്യാസ്ട്രോ മികച്ച ചികിത്സയാണെന്ന് സുഹൃത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ.കൃഷ്ണദാസിനെ കാണാൻ പോകുന്നത്. 15ാം തീയതി ഡോക്ടറെ കാണാൻ പോയപ്പോൾ വീൽചെയറിലുള്ള രോഗിയെ ഡോക്ടർ കാണില്ലെന്ന്‌ സ്റ്റാഫ് പറഞ്ഞു. ഭാര്യ അകത്ത് ചെന്ന് ഡോക്ടറെ റിപ്പോർട്ട് കാണിച്ചപ്പോൾ ഇറക്കി വിട്ടുവെന്നും അജിത കുമാർ പറഞ്ഞു.

'ഞാൻ അകത്തു ചെന്നപ്പോൾ ഡോക്ടർ ഇരിക്കാൻ പറഞ്ഞു. എന്നാൽ ചികിത്സ എനിക്ക് അല്ല ഭർത്താവിനാണെന്ന് പറഞ്ഞു. വീൽചെയറിലുള്ളവർ അപ്പുറത്ത് പോയാൽ മതി എന്ന് ഡോക്ടർ പറയുകയായിരുന്നു. പുറത്തു പോകാതെ അവിടെ നിന്നപ്പോൾ, എന്താ പറഞ്ഞാൽ മനസ്സിലാകില്ലേ എന്ന് ചോദിച്ചു. റിപ്പോർട്ട് മാത്രം നോക്കിയാല്‍ മതി എന്ന് വീണ്ടും ഞാൻ പറഞ്ഞപ്പോൾ കൈരണ്ടും ചെവിയിൽ വെച്ച് 'പ്ലീസ്, നിങ്ങളോടല്ലേ പറഞ്ഞത് പുറത്തുപോകാൻ, പറഞ്ഞാൽ മനസ്സിലാകില്ലേ' എന്ന് ചോദിച്ച് ശബ്ദമുയർത്തുകയായിരുന്നു. ഡോക്ടറുടെ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടപ്പോൾ പുറത്തുള്ള സ്റ്റാഫ് എത്തി അജിത കുമാറിനെ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോവുകയായിരുന്നു' അജിത കുമാറിന്റെ ഭാര്യ പറഞ്ഞു.

നേവിയിലും മറ്റു സംസ്ഥാനങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയാണ് ആരോഗ്യമന്ത്രിക്ക് പരാതി നൽകുന്നതെന്നും അജിത കുമാർ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഡോക്ടറോട് വിശദീകരണം ചോദിച്ചപ്പോൾ, ഒന്നും പറയാനില്ലെന്നും സൂപ്രണ്ട് അക്കാര്യം പറയട്ടെ എന്നായിരുന്നു ഡോക്ടർ പ്രതികരിച്ചത്. എന്നാൽ സൂപ്രണ്ടിനടക്കം ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Content Highlights: thiruvananthapuram medical college - doctor deny treatment to disabled man

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented