തൊഴിലാളികളുടെ പ്രതിഷേധം, മരിച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം | Photo: Screengrab/ Mathrubhumi News
തിരുവനന്തപുരം: പരസ്യബോര്‍ഡ് നിര്‍മ്മാണ ജോലിക്കിടെ ഇതരസംസ്ഥാന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി മറ്റ് തൊഴിലാളികള്‍. ഷോക്കേറ്റ് മരിച്ച ബംഗാള്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചത്. നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാമെന്ന് കരാറുകാരന് ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു.
മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ കരാറുകാരനേയും ഉപകരാറുകാരനേയും സമീപിച്ചിരുന്നു. എന്നാല്‍ കരാറുകാര്‍ ഉത്തരവാദിത്വം പരസ്പരം കെട്ടിവെച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പിന്നാലെ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കരാറുകാരന് ഉറപ്പുനല്‍കുകയായിരുന്നു.
യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് തങ്ങള്‍ക്ക് ജോലിചെയ്യേണ്ടിവരുന്നതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച രാവിലെയോടെയാണ് നെടുമങ്ങാട് പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചത്. ബിഹാര്‍ കത്താര് സ്വദേശി ഹിമാന്‍ശു കുമാര്‍ മണ്ഡലാണ് അപകടത്തില്‍ മരിച്ചത്.
Content Highlights: thiruvananthapuram interstate worker died electric shock protest tvm medical college hospital
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..