ഉമ്മൻചാണ്ടി, വിഎസ് അച്യുതാനന്ദൻ
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ട കേസ് വിധിക്ക് സ്റ്റേ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹർജിയില്‍ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് ചെയ്തത്. ഉപാധികളോടെയാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.
അപ്പീല്‍ അനുവദിക്കാന്‍ കോടതിയില്‍ വി.എസ് 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് ഉപാധി. തുക കെട്ടിവെച്ചില്ലെങ്കില്‍ തത്തുല്യമായ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് കോടതി ഈ ഉപാധി വെച്ചത്.
മാനനഷ്ട കേസില്‍ വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തിരുവനന്തപുരം സബ് കോടതിയുടെ ഉത്തരവ്. ഇതാണ് ജില്ലാ കോടതി സ്‌റ്റേ ചെയ്തത്. 22ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഇരുഭാഗത്തിനും വാദങ്ങള്‍ ഉന്നയിക്കാം.
2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
Content Highlights : Thiruvananthapuram District court stays Verdict in Solar defamation case filed by Oommen Chandy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..