തിരുവനന്തപുരം: തിരുവന്തപുരത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതിന്റെ ഭാഗമായി കൂടുതല്‍ ശ്രദ്ധയും കരുതലും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വന്ന് പോയിരുന്ന സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ ശ്രദ്ധ കൂടുതല്‍ വേണം. നല്ല ജാഗ്രതയുണ്ടാകേണ്ട സ്ഥലമാണ് തിരുവനന്തപുരം. അതുകൊണ്ട് തന്നെ ഹോട്ട്  സ്‌പോട്ട് ആയി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പ്രതികരിച്ചു. 

അതേസമയം പോത്തന്‍കോട് നിന്ന്  178ഓളം സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.  സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. നിലവില്‍ പോത്തന്‍കോട് പ്രദേശത്ത് റാപ്പിഡ്‌ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇന്നലെ തിരുവല്ലം സ്വദേശിയായ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിട്ടുണ്ട്. അയാളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: thiruvananthapuram declared as hotspot, the action is welcoming minister