ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ച സംഭവം: ആര്യാ രാജേന്ദ്രനെ തള്ളി എം.വി. ഗോവിന്ദൻ; തർക്കം മുറുകുന്നു


മേയർക്ക് പിന്തുണയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും രംഗത്തെത്തി. ആഹാരം കളഞ്ഞ പ്രതിഷേധ രീതി അവിവേകമാണെന്നും തൊഴിലാളികൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് മേയറോട് പറയണമായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

എം.വി. ഗോവിന്ദൻ, ആര്യാ രാജേന്ദ്രൻ | Photo: മാതൃഭൂമി/ PTI

തിരുവനന്തപുരം: കോർപ്പറേഷൻ ചാല സർക്കിളിൽ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ച തൊഴിലാളികൾക്കെതിരേ നടപടിയെടുത്ത സംഭവത്തിൽ എതിർപ്പുമായി സി.പി.എം. നേതാക്കൾ. തൊഴിലാളികളെ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്നും പിൻവലിക്കണമെന്നും സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദൻ ആവശ്യപ്പെട്ടു.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മേയർ ആര്യാ രാജേന്ദ്രന്റെ നടപടിയെ തള്ളി രംഗത്തെത്തി. പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് പാർട്ടി രീതിയല്ലെന്നും ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവം പാർട്ടി ചർച്ചചെയ്ത് തുടർ തീരുമാനമെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

കൃത്യമായ അന്വേഷണവും തൊഴിലാളികളുടെ ഭാഗവും കേൾക്കാതെയാണ് അച്ചടക്ക നടപടിയെടുത്തതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ, മേയർക്ക് പിന്തുണയുമായി സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും രംഗത്തെത്തി. ആഹാരം കളഞ്ഞ പ്രതിഷേധ രീതി അവിവേകമാണെന്നും തൊഴിലാളികൾക്ക് പ്രശ്‌നമുണ്ടെങ്കിൽ അത് മേയറോട് പറയണമായിരുന്നുവെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

പ്രശ്‌നം രൂക്ഷമായതോടെ പാർട്ടി മേയറോട് വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം. തൊഴിലാളിവിരുദ്ധ നിലപാട് തിരുത്തണമെന്ന് പാർട്ടി നേതൃത്വം ആവശ്യപ്പെടുമെന്നാണ് സൂചന.

Content Highlights: Thiruvananthapuram Corp workers protest discriminatory order barring breaks during Onam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented