അക്വേറിയത്തിലെ തീപ്പിടിത്തം; 30 പവൻ ഉരുകിപ്പോയെന്ന് പരാതി, ഫൊറൻസിക് പരിശോധന നടത്തി


1 min read
Read later
Print
Share

തൊട്ടടുത്തുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ഇപ്പോഴും അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് വിശ്വസിക്കാനായിട്ടില്ല

വഴുതയ്ക്കാട് എം.പി.അപ്പൻ റോഡിൽ വെള്ളിയാഴ്ച തീപിടിച്ച അക്വേറിയത്തിന്റെ ഗോഡൗണിൽ ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു | Photo: Mathrubhumi

തിരുവനന്തപുരം: വഴുതയ്ക്കാട് എം.പി.അപ്പൻ റോഡിലുള്ള അക്വേറിയത്തിലും ഗോഡൗണിലും തൊട്ടടുത്ത വീടുകളിലും വെള്ളിയാഴ്ച തീപിടിച്ച സംഭവത്തിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.

തൊട്ടടുത്തുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ഇപ്പോഴും അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് വിശ്വസിക്കാനായിട്ടില്ല. തൊട്ടടുത്തുള്ള വീടിന്റെ ഒന്നാം നിലയിൽ നട്ടുപിടിപ്പിച്ചിരുന്ന ചെടികളും എതിർവശത്തെ വീടിന്റെ ഒന്നാം നിലയിലെ സൺഷേഡും തീപ്പിടിത്തത്തിൽ കരിഞ്ഞിട്ടുണ്ട്.

ഇതിൽ രാജേശ്വരി-അലോഷ്യസ് ദമ്പതിമാരുടെ വീടിനാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവരുടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മാമോദീസയ്ക്കായി കരുതിയിരുന്ന സ്വർണവും പണവുമെല്ലാം തീപ്പിടിത്തത്തിൽ നഷ്ടപ്പെട്ടു. 30 പവന്റെ ആഭരണങ്ങൾ ഉരുകി നശിച്ചതായി ഇവർ പറഞ്ഞു. ഒരു അയൽവാസിയുടെ വീട്ടിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്.

തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനാണ് ഫൊറൻസിക് പ്രധാനമായും ശ്രമിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആണോ എന്നറിയാൻ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒരു ദിവസം പിന്നിട്ടിട്ടും പ്രദേശത്തെ കരിയുടെയും പുകയുടെയും മണം വിട്ടുമാറിയിട്ടില്ല. പോലീസും ഫയർഫോഴ്‌സും വെള്ളിയാഴ്ച തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു.

ഏകദേശം അൻപത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അക്വേറിയം ഉടമകളിലൊരാളായ അജിൽ പറയുന്നു. 20 വർഷത്തോളമായി ഇവിടെ ഈ കടയും ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. 25 ഇനങ്ങളിലുള്ള വിലകൂടിയ അലങ്കാര മത്സ്യങ്ങളും മീൻവളർത്തലിനുള്ള അനുബന്ധ സാമഗ്രികളുമാണ് കത്തിനശിച്ചത്. സമീപത്തെ രണ്ടു വീടുകളിലേക്കും തീപടർന്നിരുന്നു. ഒരു വീട്ടിൽ ഉണ്ടായിരുന്ന കൊച്ചുകുഞ്ഞ് ഉൾപ്പെടെ അത്‌ഭുതകരമായി രക്ഷപ്പെട്ടു. നിറയെ കെട്ടിടങ്ങൾ ഉള്ള സ്ഥലവും ഇടുങ്ങിയ വഴിയുമായതിനാൽ അഗ്നിരക്ഷാസേനയ്ക്കും മറ്റും ഇവിടേക്കെത്താൻ തന്നെ പ്രയാസമായിരുന്നു.

Content Highlights: thiruvananthapuram aquarium factory fire broke out gold melt mamodisa baptism

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


mv govindan

1 min

തൃശ്ശൂരില്‍ ED സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു, ആസൂത്രിത നീക്കം - എം.വി ഗോവിന്ദന്‍

Oct 1, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023

Most Commented