തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെ തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലു മണിക്കാണ് സര്‍വകക്ഷിയോഗം ചേരുക.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറാന്‍ ബുധനാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചത്. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബുധനാഴ്ച തന്നെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. രാഷ്ട്രീയ പ്രതിരോധമെന്നോണമാണ് വ്യാഴാഴ്ച അടിയന്തരമായി സര്‍വകക്ഷിയോഗം വിളിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വകക്ഷിയോഗം ചേരുക. വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറുന്നതിനെതിരെ പ്രതിപക്ഷത്തിനും എതിര്‍പ്പുണ്ട്.
തിരുവനന്തപുരത്തെ ബിജെപി ഘടകം വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ നേരത്തെ സമരം ചെയ്തവരാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്ന സ്ഥിതിക്ക് ബിജെപി എന്തുനിലപാട് സ്വീകരിക്കും എന്നത് വ്യക്തമല്ല.
യുഡിഎഫില്‍ വിമാനത്താവളം കൈമാറുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായമാണുള്ളത്. തിരുവനന്തപുരം എം.പി ശശി തരൂര്‍ അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറുന്നതിനെ അനുകൂലിക്കുന്ന ആളാണ്. അതേസമയം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവള കൈമാറ്റത്തിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു.
Content Highlight: Thiruvananthapuram airport; Government called an all-party meeting
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..