-
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത് ഗൗതം അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് നല്‍കിയത്.
ഗൗതം അദാനിയുടെ മകന്‍ കരണിന്റെ ഭാര്യാപിതാവ് സിറിള്‍ ഷെറോഫിന്റേതാണ് ഈ സ്ഥാപനം. അദാനിയുടെ മരുമകള്‍ ഈ കമ്പനിയുടെ പാര്‍ട്ണറുമാണ്. കണ്‍സള്‍ട്ടന്‍സി ഫീസായി 55 ലക്ഷം രൂപ കേരളം ഇവര്‍ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍, 'പ്രഫഷണല്‍ ഫീ ഫോര്‍ ബിഡ്ഡിങ്' എന്ന നിലയില്‍ ലേലനടപടികളില്‍ സഹായിച്ചതിന് നല്‍കിയ പ്രതിഫലമായി ഇവര്‍ക്ക് 55 ലക്ഷം നല്‍കിയതായി പറയുന്നു.
വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്ര തീരുമാനത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നിയമ-രാഷ്ട്രീയ പോരാട്ടം നടത്തുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ഈ കണ്‍സള്‍ട്ടന്‍സി ഇടപാട് ഫലത്തില്‍ ലേലത്തില്‍ കേരളം തോല്‍ക്കാന്‍ കാരണമായോ എന്ന സംശയമാണ് ബലപ്പെടുന്നത്. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപ വച്ചു. ഉയര്‍ന്ന തുക വിളിച്ച അദാനിക്ക് കേന്ദ്രം കരാര്‍ നല്‍കുകയും ചെയ്തു. എന്തുവന്നാലും വിമാനത്താവളം അദാനിക്ക് തീറെഴുതാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവിക്കുകയും ചെയ്തു.

ആഗോള കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ കെ.പി.എം.ജിയേയും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറില്‍ അമര്‍ചന്ദ് ഗ്രൂപ്പിനെയുമാണ് വിമാനത്താവള ലേലത്തിനുള്ള കണ്‍സള്‍ട്ടന്‍സിക്കായി കെ.എസ്.ഐ.ഡി.സി ചുമതല ഏല്‍പിച്ചത്.
content highlights: adani group, thiruvananthapuram airport auction, thiruvananthapuram airport controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..