കെ-റെയിലിന് ബദലായി മൂന്നാമത്തെ റെയിൽവേ ലൈൻ; ബിജെപി നേതാക്കൾ കേന്ദ്രമന്ത്രിയെ കാണും


അരുൺ ശങ്കർ/ മാതൃഭൂമി ന്യൂസ്

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: കെ-റെയിലിന് പകരം കേരളത്തിന് മൂന്നാമത്തെ റെയിൽവേ ലൈൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ബി.ജെ.പി. നേതാക്കൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലാണ് ബി.ജെ.പി. നേതാക്കൾ ഉച്ചയ്ക്ക് റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പിലാക്കേണ്ടതില്ല എന്ന നിലപാടാണ് കേരളത്തിൽ ബി.ജെ.പി. നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഈ നിലപാട് കേരളത്തിലെ വികസനത്തിന് ബി.ജെ.പി. എതിര് നിൽക്കുന്നു എന്നതരത്തിലുള്ള പ്രചാരണങ്ങൾക്ക് വഴിവെച്ചിരുന്നു. ഇത് മറികടക്കാൻ കൂടിയാണ് ബി.ജെ.പി. പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി ഉച്ചയ്ക്ക് രണ്ടരയ്ക്ക് ബി.ജെ.പി. പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.

കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ റെയിൽവെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതോടൊപ്പം തന്നെ നിലവിലുള്ള റെയിൽവേ ട്രാക്കിന് സമാന്തരമായി മൂന്നാം ലൈൻ കേരളത്തിന് അനുവദിക്കണം എന്ന ആവശ്യവും ബി.ജെ.പി. നേതാക്കൾ ഉന്നയിക്കും. അതോടൊപ്പം തന്നെ നേമം ടെർമിനൽ പദ്ധതി പുനഃസ്ഥാപിക്കണം എന്ന ആവശ്യവും നേതാക്കൾ മുന്നോട്ടുവെക്കും. നേമം ടെർമിനൽ പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പിന്മാറ്റം ബി.ജെ.പിയെ രാഷ്ട്രീയമായി ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യം ബി.ജെ.പി. മുന്നോട്ടുവെക്കുന്നത്.

കേരളത്തിൽ വേഗത കൂടിയ തീവണ്ടികൾ ഓടിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും അതിന് ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'കെ- റെയിൽ എന്ന പേരിൽ റെയിൽവേ വകുപ്പിന്റെ മുമ്പാകെ കൊടുത്തിരിക്കുന്ന പദ്ധതി സാമ്പത്തികമായി നടപ്പിലാക്കാൻ പറ്റുന്നതല്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിൽ വേഗത കൂടിയ തീവണ്ടികൾ ഓടിക്കാനുള്ള സംവിധാനമുണ്ടാകണം. അതിന് ബദൽ മാർഗം കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും', കേന്ദ്ര മന്ത്രി വി. മുരളീധരൻ പറഞ്ഞു.

Content Highlights: third railway line instead of k-rail - BJP leaders will meet center railway minister

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented