ഹരിപ്പാട്: ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങള്‍, ആഡംബര ബൈക്കുകള്‍ എന്നിവയുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഭീമമായ വര്‍ധന.
പ്രീമിയം കുറവുണ്ടായിരുന്ന ട്രാക്ടര്‍, ടില്ലര്‍ തുടങ്ങിയ കൃഷി അനുബന്ധ വാഹങ്ങള്‍ക്കും വര്‍ധനയുണ്ട്. കാറുകളുടെ പ്രീമിയം കൂടില്ല.
1000 സി.സിയില്‍ താഴെയുള്ള സ്വകാര്യ കാറുകള്‍ക്കും ടാക്‌സി കാറുകള്‍ക്കും കുറയും.
ഇന്‍ഷുറന്‍സ് റഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.) പ്രഖ്യാപിച്ച ഈ നിരക്കുകള്‍ ഏപ്രില്‍ ഒന്നിന് നിലവില്‍വരും. ഓട്ടോറിക്ഷകള്‍ക്ക് 17 ശതമാനം വര്‍ധനയുണ്ടാകും.

എന്നാല്‍, ഗുഡ്സ് ഓട്ടോറിക്ഷകള്‍ക്ക് 20 ശതമാനം കുറയും. ചരക്ക് വാഹനങ്ങള്‍ക്ക് 12 മുതല്‍ 23 ശതമാനം വരെ കൂടും. ട്രാക്ടറിനും ടില്ലറിനും പ്രീമിയത്തിലുണ്ടാകുന്ന വര്‍ധന 25 ശതമാനമാണ്. 150 സി.സി. വരെയുളള ഇരുചക്രവാഹനങ്ങള്‍ക്ക് നിരക്കില്‍ മാറ്റമില്ല.
വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഇന്‍ഷുറന്‍സ് ക്ലെയിം അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം വര്‍ധിപ്പിക്കുന്നത്. 2011 മുതല്‍ ഈ രിതിയില്‍ പ്രീമിയം പുതുക്കുന്നുണ്ട്.
വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന ഇന്‍ഷുറന്‍സ് ക്ലെയിം അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം വര്‍ധിപ്പിക്കുന്നത്. 2011 മുതല്‍ ഈ രിതിയില്‍ പ്രീമിയം പുതുക്കുന്നുണ്ട്.
ഈ വര്‍ഷത്തെ നിരക്കിന്റെ കരട് നേരത്തേ ഐ.ആര്‍.ഡി.എ. പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്മേല്‍ മാര്‍ച്ച് 22 വരെ ആക്ഷേപം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അവസരമുണ്ടായിരുന്നു. ആക്ഷേപങ്ങള്‍ പരിശോധിച്ചശേഷമാണ് അന്തിമ നിരക്ക് പ്രഖ്യാപിക്കുന്നത്.
ഏപ്രില്‍ ഒന്നിന് നിലവില്‍വരുന്ന പ്രീമിയം (18 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ പൂര്‍ണനിരക്ക്)
വാഹനം പഴയനിരക്ക് പുതിയത്
ഇരുചക്രവാഹനം (150 - 350 സി.സി) 1224 1339
350 സി.സി.യില്‍ കൂടുതല്‍ 1379 2918
ഓട്ടോറിക്ഷ 6550 7632
ടാക്‌സി കാര്‍ (1000 സി.സി.വരെ) 13530 11530
1001-1500 സി.സി. 14984 12764
1500 സി.സി.യില്‍ കൂടുതല്‍ 18911 16102
മിനി ലോറി 23383 28721
ടിപ്പര്‍ 34278 38370
വലിയ ടിപ്പര്‍ 37584 47297
ഗുഡ്സ് ഓട്ടോറിക്ഷ 6880 5539