കഞ്ചാവ് അടിച്ച്  മോഷ്ടിക്കാന്‍ കയറി; കടയ്ക്കുള്ളില്‍ 'ഓഫായി' കള്ളന്‍


കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ലഹരി ഉപയോഗിച്ചതിനാല്‍ പ്രസാദ് അലോകിന് പുറത്തുകടക്കാനായില്ല.

പ്രതീകാത്മകചിത്രം| Photo: Mathrubhumi

മാള: ലഹരി ഉപയോഗിച്ച് മോഷ്ടിക്കാന്‍ കയറിയ ആള്‍ കടയില്‍ കുടുങ്ങി. കുഴഞ്ഞുപോയ ഇയാളെ കടയുടെ പുറത്തെത്തിക്കാനാകാതെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കള്‍ രക്ഷപ്പെടുകയും ചെയ്തു. രാവിലെ കടയുടമ വന്നപ്പോഴാണ് പാതിമയക്കത്തില്‍ കിടക്കുന്ന മോഷ്ടാവിനെ കണ്ടത്. പഴൂക്കരയിലെ സീസ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞദിവസം രാത്രി മോഷണശ്രമം നടന്നത്.

അസം മിലന്‍പുര്‍ സ്വദേശിയായ പ്രസാദ് അലോക് (39) ആണ് പിടിയിലായത്. കടയുടെ വാതില്‍ കുത്തിത്തുറന്ന് മൂന്ന് മോഷ്ടാക്കള്‍ അകത്തുകടന്നെങ്കിലും ലഹരി ഉപയോഗിച്ചതിനാല്‍ പ്രസാദ് അലോകിന് പുറത്തുകടക്കാനായില്ല. കഞ്ചാവ് പോലുള്ള മയക്കുമരുന്ന് ഉപയോഗിച്ചാണ് ഇയാള്‍ മോഷണത്തിനെത്തിയത്.

കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടും ഇയാളെ പുറത്തുകടത്താന്‍ കഴിഞ്ഞില്ല. ഇതോടെ അവര്‍ അലോകിനെ ഉപേക്ഷിച്ച് കടന്നു. രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് കുത്തിത്തുറന്നത് കണ്ടതും അകത്ത് ശബ്ദം കേട്ടതും. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ നിരീക്ഷണക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. പിടിയിലായ ആളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. മാള പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights: Thief entered in shop by using Cannabis, but cant come out; Police take case and remanded

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


uddhav thackeray

2 min

ഷിന്ദേ ക്യാമ്പില്‍ 'ട്രോജന്‍ കുതിരകള്‍'; 20 - ഓളം വിമതര്‍ ഉദ്ധവുമായി ബന്ധപ്പെട്ടെന്ന് സൂചന

Jun 26, 2022

Most Commented