പതിനഞ്ചര പവനും 1,500 രൂപയും കവര്‍ന്നു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഷ്ടാവ് പിടിയില്‍


പിടിയിലായ ഷോളയപ്പനെ(മധ്യത്തിൽ) എ.എസ്.ഐ. പി.കെ.നിസാറും സി.പി.ഒ. സലാഹുദീനും അറസ്റ്റ് ചെയ്തപ്പോൾ

അറക്കുളം: വീടുകുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ കൂട്ടുപ്രതിയെ കാഞ്ഞാര്‍ പോലീസ് തമിഴ്നാട്ടിലെ കാമാക്ഷിപുരത്തുനിന്ന് പിടികൂടി. സംഭവം നടന്ന് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഷ്ടാവിനെ പൊക്കിയത്. കേസിലെ മുഖ്യ പ്രതി ഷോളയപ്പ(42)നെയാണ് കാഞ്ഞാര്‍ പോലീസ് എ.എസ്.ഐ. പി.കെ.നിസാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സലാഹുദീന്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് അറസ്റ്റുചെയ്തത്.

ഡിവൈ.എസ്.പി. മധുബാബുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. 2007-ല്‍ അറക്കുളം ഇന്റര്‍മീഡിയറ്റ് ഭാഗത്ത് തുരുത്തിക്കരയില്‍ ഷിബുവിന്റെ വീട്ടില്‍നിന്നാണ് പതിനഞ്ചര പവന്‍ സ്വര്‍ണവും 1500 രൂപയും കവര്‍ന്നത്. നാലുപേരുള്‍പ്പെട്ട സംഘമായിരുന്നു കവര്‍ച്ച നടത്തിയത്. കേസില്‍ പ്രതികളായ കാമാക്ഷിപുരം സ്വദേശികളായ യേശുദാസ്, വടിവേലു, പളനിവേലു എന്നിവര്‍ 2007-ല്‍ത്തന്നെ മറ്റൊരു മോഷണക്കേസില്‍ തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ മൊഴിയില്‍നിന്ന് ഷോളയപ്പനും മോഷണത്തിനുണ്ടായിരുന്നുവെന്ന വിവരം കിട്ടിയിരുന്നു. എന്നാല്‍, കേസന്വേഷണം പലവിധ കാരണങ്ങളാല്‍ മുടങ്ങിപ്പോയി. ഒടുവില്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന കേസുകളുടെ കൂട്ടത്തിലേക്ക് ഈ കേസുമെത്തി.



എന്നാല്‍, ഇത്തരം കേസുകള്‍ തെളിയിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിച്ചതോടെയാണ് ഒന്നരദശാബ്ദത്തിന് ശേഷം മോഷ്ടാവിനെ പിടികൂടിയത്. കാമാക്ഷിപുരം പോലീസിന്റെ സഹായത്തോടെയാണ് ഇരുവരും ചേര്‍ന്ന് ഷോളയപ്പനെ അറസ്റ്റുചെയ്തത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു

Content Highlights: thief arrested after 15 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented