വിവാഹദല്ലാൾമാരേ വിട.. യുവാക്കൾക്ക് ഇനി തിടനാടിന്റെ കല്ല്യാണ ഡയറി ആശ്രയം


ആരംഭഘട്ടത്തില്‍ പഞ്ചായത്തംഗങ്ങള്‍ നേരിട്ടാണ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്ട്രേഷനും വിശദമായി പരിശോധിച്ച് അനുയോജ്യമായ വ്യക്തികളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

വര: വിജേഷ് വിശ്വം

തിടനാട് : അവിവാഹിതരായ യുവതീയുവാക്കള്‍ക്ക് മാര്യേജ് ഡയറിയുമായി തിടനാട് പഞ്ചായത്ത്. പഞ്ചായത്തിലുള്ളവര്‍ക്ക് പുറമേ കേരളത്തിലെവിടെയുമുള്ള യുവതീയുവാക്കള്‍ക്ക് ഇവിടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം.

ആരംഭഘട്ടത്തില്‍ പഞ്ചായത്തംഗങ്ങള്‍ നേരിട്ടാണ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്ട്രേഷനും വിശദമായി പരിശോധിച്ച് അനുയോജ്യമായ വ്യക്തികളെ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. അംഗത്വമെടുക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് മാര്യേജ് ഡയറി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരും. പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നടത്തിയ സര്‍വേയില്‍ വിവാഹപ്രായം കഴിഞ്ഞ് വിവാഹം കഴിക്കാതെ നില്‍ക്കുന്നവരുടെയും ചെറുപ്രായത്തില്‍ വിധവകളായ പെണ്‍കുട്ടികളുടെയും എണ്ണവും കൂടുതലായി കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്യേജ് ഡയറി എന്ന ആശയത്തിലേക്ക് പഞ്ചായത്തെത്തിയത്. വിവാഹപ്രായം കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഈ രജിസ്റ്റര്‍ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളുമായി ഇത് ബന്ധപ്പെടുത്തിയാണ് ചെയ്യുന്നത്. ആദ്യദിനം തന്നെ പഞ്ചായത്തിന് പുറത്തുനിന്നുള്ള നൂറിലധികം പേര്‍ അംഗത്വമെടുത്തതായി മാര്യേജ് ഡയറി കോ-ഓര്‍ഡിനേറ്റര്‍ ഷെറിന്‍ പെരുമാകുന്നേല്‍ പറഞ്ഞു.

വിവരങ്ങള്‍ അയയ്‌ക്കേണ്ട നമ്പര്‍

വാട്‌സ്ആപ് നമ്പര്‍- ഷെറിന്‍ പെരുമാകുന്നേല്‍, തിടനാട് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍-9847998258
വിജി ജോര്‍ജ് തിടനാട് പഞ്ചായത്ത് പ്രസിഡന്റ്-9447055996,
മിനി ബിനോ മുളങ്ങാശേരിയില്‍ വൈസ് പ്രസിഡന്റ്-9744169180,
ലീനാ ജോര്‍ജ് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ-9562765051,
ഓമന രമേശ് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ-9645258128.

Content Highlights: Thidanadu grama panchayat in Kottayam district has opened a 'marriage diary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022

Most Commented