ഒരാള്‍ ജോലിക്ക് പോയില്ലെങ്കില്‍ രണ്ടാമനും അവധി, വിനിലിന്റേയും ഷിബുവിന്റേയും മരണവും ഒരുമിച്ച്


വിനിൽ, ഷിബു

തിരുവനന്തപുരം: ഒരുമിച്ചു പണിക്കുപോകുന്ന ഉറ്റസുഹൃത്തുക്കളുടെ മരണം നാട്ടുകാര്‍ക്ക് നൊമ്പരമായി. ഊരൂട്ടമ്പലം കിളിക്കോട്ടുകോണം വി.എസ്.ഭവനില്‍ ഉണ്ണി എന്നു വിളിക്കുന്ന വിനില്‍കുമാറും(39), വെള്ളൂര്‍ക്കോണം ഇടത്തറ വാഴവിള ഷാനുഭവനില്‍ ഷിബു(47) വുമാണ് കരകുളത്തുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ടത്. വിനില്‍കുമാറിന്റെ ബൈക്കിലാണ് ഇരുവരും ജോലിക്ക് പോകുന്നത്. ഒരാളിന് ഒരുദിവസം പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടുപേരും അവധിയെടുക്കുന്നതും പതിവായിരുന്നു.

എല്ലാ ദിവസവും വെള്ളൂര്‍ക്കോണത്തുള്ള വീട്ടില്‍നിന്നു മറ്റൊരു സുഹൃത്തിന്റെ ബൈക്കില്‍ കയറി രാവിലെ എട്ടുമണിയോടെ ഊരൂട്ടമ്പലം അയണിമൂട് കവലയില്‍ ഷിബു എത്തും. അവിടെ കാത്തുനില്‍ക്കുന്ന വിനില്‍കുമാറിന്റെ ബൈക്കിലാണ് പിന്നീട് പോകുന്നത്. ബുധനാഴ്ചയും ഇവര്‍ ഒരുമിച്ചാണ് പോയത്. മടക്കയാത്രയില്‍ വിനില്‍കുമാര്‍ ഷിബുവിനെ വീട്ടില്‍ കൊണ്ടാക്കിയശേഷമാകും പലപ്പോഴും വീട്ടിലേക്ക് മടങ്ങുന്നത്. മരണത്തിലേക്കും സുഹൃത്തുക്കളുടെ ഒരുമിച്ചുള്ള യാത്ര കണ്ട് നാടൊന്നാകെ ദുഃഖത്തിലായി.

ബുധനാഴ്ച രാവിലെ 11-ഓടെയായിരുന്നു അപകടം.കാട്ടാക്കടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കാനുള്ള പണിക്കിടെയായിരുന്നു ദുരന്തം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുന്നുകളിടിച്ച് ഇവിടെ പ്ലാറ്റ്ഫോം നിര്‍മിച്ചിരുന്നു.നാലു തൊഴിലാളികള്‍ അടിസ്ഥാനം കെട്ടുന്നതിനുള്ള കുഴികളെടുത്തുകൊണ്ടിരിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണത്. കുഴിയില്‍ നില്‍ക്കുകയായിരുന്ന വിനിലിന്റെയും ഷിബുവിന്റെയും മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.ഇരുവരെയും പുറത്തുകാണാനാകാത്ത വിധം മണ്ണുമൂടിപ്പോയെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളികളായ അരുണും ഐസക്കും പറയുന്നു.

ഇവരാണ് പെട്ടെന്നുതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പുറത്തെടുത്ത വിനിലിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഷിബുവിനെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെടുമങ്ങാട് ആര്‍.ഡി.ഒ. കെ.പി.ജയകുമാര്‍, തഹസില്‍ദാര്‍ ജെ.അനില്‍കുമാര്‍, ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍ എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സീനയാണ് ഷിബുവിന്റെ ഭാര്യ. മക്കള്‍: ഷാനു, സോന. വിനില്‍ അവിവാഹിതനാണ്. വിനോദ്, വിപിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: accident, death, friends

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented