തിരുവനന്തപുരം : പ്രതിപക്ഷം നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേവരെ സ്വീകരിച്ച നിലപാടില്‍ ആരോഗ്യകരമായ മാറ്റം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"പ്രതിപക്ഷം ഇതേ വരെ സ്വീകരിച്ച നിലപാടില്‍ ആരോഗ്യകരമായ മാറ്റം വരുത്തുന്നതാകും നന്നാവുക. നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കേണ്ടത്. നാടിന്റെ അഭിവൃദ്ധി, ജനങ്ങളുടെ ക്ഷേമം, നാടിന്റെ പൊതുവായ വികസനം ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷം ഊന്നി നില്‍ക്കുന്നതാവും നന്നാവുക" എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

content highlights: There should be a healthy attitude change from Opposition's side, says CM Pinarayi Vijayan