സ്ത്രീകള്‍ക്ക് തുല്യ അവകാശം അനുഭവിക്കാന്‍ ഇനിയും ഒരുപാട് ദൂരം പോകേണ്ടതുണ്ട് - മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്കൊപ്പം |ഫോട്ടോ:facebook.com/PinarayiVijayan

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വതന്ത്ര്യവും അനുഭവിക്കാന്‍ ഇനിയുമൊരുപാട് ദൂരം നമുക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ബാലിക ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

'ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാന്‍ ഇനിയുമൊരുപാട് ദൂരം നമ്മള്‍ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാന്‍, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാന്‍ പ്രയത്‌നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നില്‍ക്കാം'മുഖ്യമന്ത്രി കുറിച്ചു.

ചികിത്സാര്‍ത്ഥം നിലവില്‍ അമേരിക്കയിലാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented