കോഴിക്കോട്: ഇസ്‌ലാമില്‍ ലൗ ജിഹാദ് ഇല്ലെന്ന് സമസ്ത. പ്രണയത്തിലൂടെ ഒരാളെയും ഇസ്‌ലാമിലേക്ക് കൊണ്ടു വരാൻ പറയുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പാലാ ബിഷപ്പിന്റെ പരാമർശം തെറ്റ്. മതം മാറ്റാനുള്ള ഒരു ജിഹാദ് ഇസ്‌ലാമിൽ ഇല്ല. അങ്ങനെ ആരെങ്കിലും ചെയ്താൽ മതപരമായ പിന്തുണ ഉണ്ടാകില്ല. ഒരു മതത്തെ വേദനിപ്പിക്കുന്ന നിലപാട് മത നേതാക്കളിൽ നിന്ന് ഉണ്ടാകരുത്. ബിഷപ്പ് പറഞ്ഞതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് മന്ത്രിയുടെ സന്ദർശനത്തിലൂടെ മനസ്സിലായത്. മന്ത്രി വാസവൻ പറഞ്ഞത് സർക്കാരിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. സർക്കാരിൽ നിന്ന് ഒരു വിഭാഗത്തെ വേദനിപ്പിക്കുന്ന നിലപാടല്ല ഉണ്ടാകേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. 

അതേസമയം വിവാദം സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും കോൺഗ്രസിന്റെ അനുനയ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: there is no love jihad in islam - jofri muthukoya thangal