മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നതില്‍ സംശയമില്ല- ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ്


സച്ചിദാനന്ദ സ്വാമി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് തുടര്‍ച്ചയായി കേരളത്തില്‍ മൂന്നാം പിണറായി സര്‍ക്കാരും വരുമെന്ന് ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി. ജാതിഭേദമോ മതഭേദമോ ഇല്ലാതെ എല്ലാ ജനതയ്ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും അവരെ സഹായിക്കണമെന്നുമുള്ള നീതിബോധത്തോടെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

'ശ്രീനാരായണ ഗുരുവിന്റെ പേര് കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റിക്ക് ഇടണമെന്ന് മാറിമാറി വന്ന പല സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ ഗുരുവിന്റെ പേരില്‍ ഒരു യൂണിവേഴ്‌സിറ്റി തന്നെ സ്ഥാപിച്ചു. ഇത് ചെറിയൊരു കാര്യമല്ല. വി.ജെ.ടി ഹാളിന് അയ്യങ്കാളിയുടെ പേരിടാന്‍ ധൈര്യം കാണിച്ച സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെ ഉള്‍ക്കൊണ്ട്, പക്ഷഭേദമില്ലാതെ ജനങ്ങള്‍ പിന്തുണച്ചതുകൊണ്ടാണ് കേരളത്തില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത്. ഇന്നത്തെ നിലവച്ചുനോക്കിയാല്‍ മൂന്നാം പിണറായി സര്‍ക്കാരും വരുമെന്നതില്‍ സംശയമില്ല', സച്ചിദാനന്ദ സ്വാമി പറഞ്ഞു.

Content Highlights: there is no doubt that third pinarayi government will come says satchidananda swamy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented