'വധശ്രമങ്ങള്‍ നേരത്തെ നിരവധി'; ഒരു കുട്ടിയുടെ ഇടപെടലില്‍ രക്ഷപ്പെട്ട സംഭവം വിവരിച്ച് മുഖ്യമന്ത്രി


മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വിമാനത്തില്‍ തനിക്കുനേരെയുണ്ടായ വധശ്രമത്തില്‍ ഇ.പി.ജയരാജന്റേയും ഗണ്‍മാന്റേയും അവസരോചിത ഇടപെടല്‍ മൂലമാണ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളെ തടഞ്ഞ ജയരാജനെതിരെ സംസ്ഥാനത്ത് ഒരു നിയമ നടപടിയും നിലനില്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. തനിക്കു നേരെ നേരത്തെയും നിരവധി തവണ വധശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ് വിമാനത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്‍മാരെന്നും അദ്ദേഹം പറയുകയുണ്ടായി. പിണറായിയില്‍ വെച്ച് വധശ്രമം കുട്ടിയുടെ ഇടപെടല്‍മൂലം ഒഴിവായി പോയത് സംബന്ധിച്ച് മുഖ്യമന്ത്രി സഭയില്‍ വിവരിക്കുകയുമുണ്ടായി.

'എന്നെ തന്നെ ലക്ഷ്യമിട്ട് നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. ആക്രമണ ശ്രമവും വധശ്രമവും ആദ്യമായിട്ടല്ല. പ്രതിപക്ഷത്തുള്ള ചിലര്‍ക്കെല്ലാം അതറിയാം. സണ്ണി ജോസഫിനൊക്കെ അറിയമെന്ന് തോന്നുന്നു. തോലമ്പ്ര തെക്കാടിപുഴയില്‍ കോണ്‍ഗ്രസിന്റെ നേതാവ് എന്റെ നേരെ ആയിരുന്നു നിറ ഒഴിച്ചത്. മമ്പറത്ത് നടന്നു പോകുമ്പോള്‍ ഒരാള്‍ മുകളില്‍ നിന്ന് തോക്കെടുത്ത് ചൂണ്ടി. അന്ന് നിറയൊഴിച്ചില്ല. ഈ രണ്ട് സംഭവങ്ങള്‍ നടക്കുമ്പോഴും ഞാന്‍ എംഎല്‍എയാണ്. മമ്പറത്തെ സംഭവം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, അതൊരു കളി തോക്കായിരുന്നു എന്നാണ്. മറ്റൊരു സംഭവവും ഉണ്ടായി....

ഞാന്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് നാട്ടിലെ ചെറിയൊരു ടൗണിലേക്ക് കുറച്ച് നടക്കാനുണ്ട്. രാവിലെ വയലിന്റെ സമീപത്തുകൂടെയാണ് ഞാന്‍ നടന്ന് വരാറുള്ളത്. ഒരു ദിവസം രാവിലെ അവിടെയുള്ള ഒരു കടയില്‍ നാലഞ്ചുപേര്‍ എത്തി. അവിടെ കുട്ടിയോട് ഇവര്‍ ഒരു ഗ്ലാസ് ചോദിച്ചു. കുട്ടി വീട്ടില്‍ നിന്ന് ഗ്ലാസ് കൊണ്ടുപോയി കൊടുത്തു. ചാരായം ഒഴിച്ച് കഴിക്കാനായിരുന്നു ഇത്. അടുത്തുള്ള വീട്ടില്‍ നിന്ന് വെള്ളയപ്പവും മറ്റും കൊണ്ടുകൊടുത്തിട്ടുണ്ട്. ഇത് ആരുടെ വീടാണെന്ന് പിന്നെ പറയാം. ഈ ആളുകളുടെ പക്കല്‍ കൊടുവാളും മറ്റും കണ്ടു. ഇതെല്ലാം കണ്ടപ്പോള്‍ ഈ കുട്ടിക്ക് സംശയമായി. കുട്ടി കാര്യം ഉമ്മയോട് ചെന്ന് പറഞ്ഞു. ഞാന്‍ ആ വഴിക്കാണ് പോകുന്നതെന്ന് ഇവര്‍ക്കറിയാം. അന്ന് പിണറായി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ തറക്കല്ലിടലാണ്. അപ്പോള്‍ ഞാന്‍ എന്തായാലും അത് വഴി വരുമെന്ന് അവര്‍ക്കറിയാം.വേറെ വഴിയൊന്നുമില്ല. അതിന് വേണ്ടിയാണ് ഈ ആളുകള്‍ അവിടെ കാത്തുനിന്നിരുന്നത്. പക്ഷേ ഈ കുട്ടിയുടെ യാദൃശ്ചിക ഇടപെടലുണ്ടായി. സ്വാഭാവികമായും അപ്പോള്‍ ആ നാട്ടില്‍ ശങ്കയുണ്ടാകും. പിണറായി എന്ന നാടിനെ പറ്റി അറിയാലോ...വന്ന ആളുകള്‍ മെല്ലെ അവിടെ നിന്ന് മാറി. ഇത് കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞാണ് ഞാന്‍ ആ വഴിലൂടെ വരുന്നത്. ആളുകളൊക്കെ തുറിച്ച് നോക്കുന്നുണ്ട്. ഒരാള്‍ വന്ന് എന്നോട് കാര്യം പറഞ്ഞു, അവര്‍ എങ്ങോട്ട് പോയെന്ന് ചോദിച്ചപ്പോള്‍ ഓരിയമ്പലത്തേക്ക് പോയെന്നാണ് പറഞ്ഞത്...ബാക്കി കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. മുഴപ്പലങ്ങാടുള്ള അന്നത്തെ ഒരു റൗഡിയായിരന്നു എന്നെ തേടി വന്നത്.' മുഖ്യന്ത്രി നിയമസഭയില്‍ പറയുകയുണ്ടായി.

ഇങ്ങനെ എത്രയെത്ര സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അന്നത്തെ കണ്ണൂരില്‍ ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് താന്‍. അതിനെല്ലാം പങ്കുവഹിച്ചവരാകും വിമാനത്തിലെ അക്രമണത്തിലും പങ്കുവഹിച്ചിട്ടുണ്ടാകുക എന്നാണ് താന്‍ ധരിച്ചത്. ഇപ്പറയുന്ന ആള്‍ക്ക്‌ ഈ പദ്ധതിയില്‍ പങ്കുണ്ടാകുമെന്ന് തനിക്ക് ശങ്കയുണ്ടായിരുന്നില്ലെന്നും ശബരിനാഥിന്റെ പേര് പറയാതെ മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

'ജയരാജനും ഗണ്‍മാനും തടഞ്ഞത്‌കൊണ്ട് മാത്രമാണ് തനിക്കെതിരെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നതെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കുന്നു. ആസൂത്രിതമായി അക്രമികള്‍ വിമാനത്തില്‍ കയറ്റിയാല്‍ എത്ര സെക്യൂരിറ്റി ഉള്ള ആളായാലും അവരെ അപകടപ്പെടുത്താന്‍ ശ്രമിച്ചാല്‍ വിമാന ജീവനക്കാര്‍ക്ക് അവരെ പ്രതിരോധിക്കാന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളും നിലവിലില്ലാത്തതാണ്. അതുകൊണ്ടാണ് വാട്‌സാപ്പ് ചാറ്റില്‍ ഫ്‌ളൈറ്റില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയില്ലല്ലോയെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളത്' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: 'There have been many assassination attempts before-says cm pinarayi in assembly

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented