'ഗൂഗിൾമാപ്പ് നോക്കി സ്കൂളിലേക്ക് പോകുകയായിരുന്നു, പെട്ടെന്നായിരുന്നു കാട്ടാനകൾ മുമ്പിലെത്തിയത്'


മുരുകൻ തെന്മല

വാപ്പ ബൈക്കിനടിയിലേക്ക് വീണു. ഞാൻ ഓടി പിന്നിലേക്ക് മാറി. കാൽ ബൈക്കിനടിയിൽ കുടുങ്ങിയതിനാൽ വാപ്പയ്ക്ക് ഓടാൻ കഴിഞ്ഞില്ല. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയിൽപെട്ട അച്ഛനെ ആക്രമിക്കാൻ ശ്രമിക്കുകയും ഹെൽമറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ നവാസും മകൾ നെഹിലയും പുനലൂർ താലൂക്ക് ആശുപത്രിയിൽ, അപകടത്തിൽതകർന്ന ബൈക്ക്.കാട്ടാന ബൈക്കിൻെറ പെട്രോൾ ടാങ്കിൽ ചവിട്ടി കുഴിഞ്ഞതും കാണാം

തെന്മല: ബൈക്കിൽ യാത്രചെയ്ത അച്ഛനെയും മകളെയും കാട്ടാന ആക്രമിച്ചു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ ചെന്നിരവിള പുത്തൻവീട്ടിൽ നവാസ്(52), നെഹില(16) എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ കോന്നി-അച്ചൻകോവിൽ വനപാതയിലാണ് സംഭവം.

ആനയുടെ അക്രമണത്തിനിന്ന് രക്ഷപ്പെട്ട നെഹില പറയുന്നത്: അച്ചൻകോവിലിലേക്കു സ്കൂൾ അഡ്മിഷൻ സംബന്ധമായ ആവശ്യത്തിന് അച്ഛനൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ഗൂഗിൾ മാപ്പുനോക്കി കോന്നി- അച്ചൻകോവിൽ റോഡിലൂടെയാണ് സഞ്ചരിച്ചത്. വനപാതയിൽ അപ്രതീക്ഷിതമായി കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. വളവ് തിരിഞ്ഞെത്തിയപ്പോൾ വനത്തിൽനിന്ന് കാട്ടാനകൾ പെട്ടന്ന് റോഡിലേക്ക് എത്തി. ബൈക്ക് നിർത്തുമ്പോഴേക്കും ആന ബൈക്കിൽ തട്ടിയിരുന്നു. അതോടെ വാപ്പ ബൈക്കിനടിയിലേക്ക് വീണു. താൻ ഓടി പിന്നിലേക്ക് മാറി. കാൽ ബൈക്കിനടിയിൽ കുടുങ്ങിയതിനാൽ വാപ്പയ്ക്ക് ഓടാൻ കഴിഞ്ഞില്ല. പാഞ്ഞടുത്ത ആന ബൈക്ക് കുത്തിനിരക്കി. ബൈക്കിനടിയിൽപെട്ട അച്ഛനെ ആക്രമിക്കുകയും ഹെൽമറ്റ് തട്ടിതെറിപ്പിക്കുകയും ചെയ്തു. തുടർന്ന് തങ്ങളുടെ മുന്നിൽ അച്ചൻകോവിലിലേക്കു പോകുകയായിരുന്ന സിബിയുംകൂടി അലറിവിളിച്ച് കാട്ടാനകളെ അകറ്റാൻ ശ്രമിച്ചു. ആന സിബിക്ക് നേരെ തിരിഞ്ഞതും താൻ ബൈക്ക് നിരക്കിമാറ്റി വാപ്പയെ എഴുന്നേൽപ്പിച്ചു. ഇതിനിടയിൽ മറ്റൊരാനയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ വാപ്പയെ സിബിയുടെ ബൈക്കിന്റെ പിന്നിലിരുത്തി മൂന്നുകിലോമീറ്ററോളം കൊണ്ടുപോയശേഷം അച്ചൻകോവിൽ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.

കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അച്ഛനും മകളും രക്ഷപെട്ടത് ഭാഗ്യംകൊണ്ടാണന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ സിബി പറയുന്നു. അച്ചൻകോവിലിന് 20 കി.മീ. മുമ്പാണ് സംഭവം. താൻ ബൈക്കിൽ മുന്നിൽപോയപ്പോൾ കാട്ടാന റോഡിലേക്ക് കയറുന്നതുകണ്ടു. പിന്നിൽവന്ന അച്ഛനും മകൾക്കും മുന്നറിയിപ്പ് നൽകിയപ്പോഴേക്കും ആന റോഡിലേക്ക് കയറി അവരുടെ ബൈക്ക് തടഞ്ഞുനിർത്തിയിരുന്നു. ഇതോടെ താൻ ബൈക്ക് നിർത്തുകയും അവരുടെ അടുത്തേക്ക് ഓടിയെത്തി, പെൺകുട്ടിയോട് ഓടി രക്ഷപ്പെടാന്‍ പറഞ്ഞു. പെൺകുട്ടിയും താനും അലറിവിളിച്ചതോടെ കാട്ടാന പിൻമാറുകയായിരുന്നു. തുടർന്ന് അച്ചൻകോവിൽ എസ്.എച്ച്.ഒ. ശ്രീകൃഷ്ണകുമാർ, സി.പി.ഒ. മഹേഷ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ ഉൾപ്പടെ സഹായത്താൽ നവാസിനെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു.

അപകടത്തിൽ നവാസിന്റെ കാലിന് പരിക്കുണ്ട്. നെഞ്ചിന്റെ ഭാഗത്ത് വേദനയുള്ളതിനാൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

Content Highlights: thenmala elephant attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented