പോലീസ് സിഡബ്ല്യൂസിക്ക് നൽകിയ റിപ്പോർട്ടിൻറെ പകർപ്പ് | ചിത്രം: Screengrab - Mathrubhumi News
കോഴിക്കോട്: തേഞ്ഞിപ്പാലം പോക്‌സോ കേസില്‍ സിഡബ്ല്യൂസിക്ക് സംഭവിച്ചത് ഗുരുതര വീഴ്ച. ഫറോക്ക് പോലീസ് നല്‍കിയ റിപ്പോര്‍ട്ട് സിഡബ്ല്യൂസി അവഗണിച്ചു. കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ബാലാവകാശ കമ്മീഷന്‍ പോലീസിനോടും സിഡബ്ല്യൂസിയോടും റിപ്പോര്‍ട്ട് തേടും.
ഈ കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ തന്നെ എല്ലാ കോണുകളില്‍ നിന്നും കടുത്ത അനാസ്ഥ ഉണ്ടായെന്നുള്ളതാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഫറോക്ക് പോലീസ് സിഡബ്ല്യൂസിയോട് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് സിഡബ്ല്യൂസി അവഗണിച്ചു. സിഡബ്ല്യൂസിയുടെ ഭാഗത്ത് നിന്നും കേസുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍നടപടികളുമുണ്ടായില്ല. പോലീസ് സിഡബ്ല്യൂസിക്ക് നല്‍കിയ റിപ്പോർട്ടിന്‍റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പോലീസിനോടും സിഡബ്ല്യൂസിയോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുമെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ ആത്മഹത്യയില്‍ പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെ കുട്ടിയുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴിയും പോലീസ്
Content Highlights: thenjippalam pocso case serious negligence from the part of the CWC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..