
മോഷ്ടാവ് കടയിൽ. സി.സി.ടി.വി. ദൃശ്യം
കോഴിക്കോട് : എം.എൽ.എയുടെ കടയിൽ കവർച്ച. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യുടെ ‘വണ്ടർക്ലീൻ’ എന്ന ഡ്രൈക്ലീനിങ് കടയിലാണ് ബുധനാഴ്ച അർധരാത്രിയോടെ മോഷണം നടന്നത്.
കോവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നൽകിയ വിവിധവസ്ത്രങ്ങൾക്ക് ഉപഭോക്താക്കൾ ആരുമെത്തിയിരുന്നില്ല. ഈവസ്ത്രങ്ങൾ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിൻഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു. ഇവയിൽനിന്ന് ചില വസ്ത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു.
തൊട്ടടുത്ത ആൾത്താമസമില്ലാത്ത വീട്ടിലെ കൊടുവാൾകൊണ്ട് കടയിലെ ടിൻഷീറ്റ് കുത്തിപ്പൊളിച്ചാണ് കടയ്ക്കുള്ളിലേക്ക് മോഷ്ടാവ് കടന്നത്. വീടിന്റെ പൂട്ടുകൾ മുഴുവൻ പൊളിച്ചനിലയിലാണ്. നഗ്നനായിട്ടാണ് ഇയാൾ കടയിലേക്ക് പ്രവേശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വിരലടയാളവിദഗ്ധ എ.വി. ശ്രീജയ, ഡോഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. നടക്കാവ് പോലീസ് കേസെടുത്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..