Photo: Screengrab Mathrubhumi News
കോന്നി: വകയാറില്‍ നടന്ന മോഷണങ്ങളില്‍ മുഖംമൂടി സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വ ബുധന്‍ ദിവസങ്ങളിലായി കോന്നി, വകയാര്‍ മേഖലകളിലായി അര്‍ധരാത്രിയ്ക്ക് ശേഷം മൂന്ന് വീടുകളില്‍ മോഷണവും രണ്ട് വീടുകളില്‍ മോഷണ ശ്രമവുമാണ് ഉണ്ടായത്. ഒരിടത്ത് നിന്ന് പണവും ആഭരണങ്ങളും കവര്‍ന്നു.
സംഭവത്തില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മോഷണം നടന്ന വീടുകളില്‍ പരിശോധന നടത്തിവരികയാണ്. വിരലടയാള വിദഗ്ദരടക്കം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ മോഷണശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എംഎല്‍എ പടിയ്ക്ക് സമീപമുള്ള ഗണേശന്റെ വീട്ടില്‍ രാത്രി രണ്ടരയോടെ രണ്ട് പേര് മതില് ചാടിക്കടന്ന് മോഷണ ശ്രമം നടത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. ഈ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറക്കാനുള്ള ശ്രമം നടന്നില്ല.
എന്നാല്‍ ഈ വീടിന്റെ സമീപത്തുള്ള വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് നാലായിരം രൂപ മോഷ്ടിച്ചു. അതേസമയം പിഎം മാത്യൂ എന്നയാളിന്റെ വീട്ടില്‍നിന്നും പണവും ആഭരണങ്ങളും അടക്കം ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.
Content Highlights: theft in konni cctv visuals out
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..