തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെക്കേഗോപുര നട തുറക്കാന്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ല. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാര്‍ എന്ന ആനയായിരിക്കും ഇത്തവണ തെക്കേ ഗോപുര നട തുറക്കുക.

നെയ്തലക്കാവ് ക്ഷേത്ര ഭരണസമിതിയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കരുതെന്ന വനം വകുപ്പിന്റെ  നിര്‍ദേശം ഉള്ളതിനാലാണ് നെയ്തലക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ വെച്ച് ഇടഞ്ഞോടി രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് വിലക്കേർപ്പെടുത്തിയത്.