മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളിയ യുവാവ് മരിച്ചു; പ്രതി അറസ്റ്റില്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം കൈവേലിയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു. വളയം ചുഴലി നീലാണ്ടുമ്മലിലെ വാതുക്കല്‍ പറമ്പത്ത് വിഷ്ണു (30) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.

ഓഗസ്ത് 10ന് പുലര്‍ച്ചെ കൈവേലി ചീക്കോന്നില്‍ യു.പി. സ്‌കൂള്‍ പരിസരത്ത് റോഡില്‍ സ്‌കൂട്ടര്‍ മറിഞ്ഞുകിടക്കുന്ന നിലയിലും റോഡില്‍നിന്ന് മാറി വിഷ്ണുവിനെ ചോരയില്‍ കുളിച്ചനിലയിലും പ്രദേശവാസി കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചത് പ്രകാരം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വിഷ്ണുവിന് പരിക്കേറ്റത് മര്‍ദനത്തെത്തുടര്‍ന്നാണെന്നാണ് ഡോക്ടറുടെ നിഗമനം.മര്‍ദിച്ചവശനാക്കി റോഡരികില്‍ തള്ളുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

വിഷ്ണുവിനെ മര്‍ദ്ദിച്ച ചീക്കോന്ന് ചമ്പിലോറ നീളം പറമ്പത്ത് അഖില്‍ (23) നെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: The youth brutally beaten died while in treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented