ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും സെക്കന്‍ഡില്‍ 5000 ഘനയടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്.
ഇപ്പോള്‍ ജലനിരപ്പ് 135.7 അടിയിലെത്തിയിട്ടുണ്ട്. 136 അടിയിലെത്തുമ്പോഴാണ് അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെളളമെത്തുക. ഈ ഒരു ഘട്ടത്തില്‍ വെള്ളം പുറത്തേക്കൊഴുക്കുകയാണെങ്കില്‍ വളളക്കടവ് മുതല്‍ അയ്യപ്പന്‍കോവില്‍ വരെയുളള പെരിയാര്‍ തീരദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും.
അതിനായുളള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തുകള്‍ക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ രണ്ടായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് കണക്ക്.
മുല്ലപ്പെരിയാര്‍ ഉപസമിതി നാളെ അണക്കെട്ടില്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. ജില്ലയില്‍ ഉടനീളം മഴ കുറഞ്ഞ സാഹചര്യമാണ് നിലവിലുളളത്.
Content Highlights:The water level in Mullaperiyar rose to 135.7 feet


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..