കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകാൻ ആംബുലൻസിലെത്തിയ യുവതി
കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ പ്രസവത്തിനിടെ കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി. വീഴ്ച വരുത്തിയ ഡോ. അനിതയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മറ്റി പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. കഴിഞ്ഞ മാസം 24-നാണ് കുന്നമംഗലം സ്വദേശിനി ഹാജറ നജയുടെ കുഞ്ഞ് മരിച്ചത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഹാജറ നജയും കുടുംബവും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ആംബുലൻസിലെത്തിയാണ് ഇവർ പരാതി സമർപ്പിച്ചത്. ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാൻ തയാറാകുന്നില്ല. കുഞ്ഞിന്‌റെ മരണം അറിഞ്ഞ് നാട്ടിലെത്തിയ ഹാജറയുടെ ഭർത്താവിനെ പോലീസ് വേട്ടയാടുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കുറ്റക്കാർക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം നടത്താനാണ് ഹാജറയുടേയും കുടുംബത്തിന്റേയും തീരുമാനം. ചികിത്സാ പിഴവാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്‌റെ മരണശേഷം ആശുപത്രിയിൽവെച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഹാജറയുടെ മൂന്ന് ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ മർദിച്ച സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.
Content Highlights: The victim wants to file a case against the doctor in kozhikode fathima hospital issue
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..