വൃക്ഷദമ്പതിമാരെ വേർപെടുത്തി; അന്ത്യസംസ്‌കാരച്ചടങ്ങുകൾ നടത്തി


വിവാഹബന്ധം വേർപെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകമായി അഗ്‌നിയിൽ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്‌കാരം നടത്തി

നീലേശ്വരം തളിയിൽ ക്ഷേത്രമുറ്റത്ത് വേളികഴിപ്പിച്ച അരയാൽ, വേപ്പ്‌ മരങ്ങൾ ഉണങ്ങിപ്പോയതിനെത്തുടർന്ന് നീലമന ശംഭു നമ്പൂതിരിയുടെ കാർമികത്വത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തുന്നു.

നീലേശ്വരം: നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച നാട്ടുകാർ വേറിട്ട ഒരു ചടങ്ങിന് സാക്ഷികളായി. വധൂവരന്മാരായി സങ്കല്പിച്ചു വേളികഴിപ്പിച്ച മരങ്ങൾ ഉണങ്ങിപ്പോയതിനെ തുടർന്ന് വിവാഹബന്ധം വേർപെടുത്തി ഇരുവൃക്ഷങ്ങൾക്കും അന്ത്യസംസ്‌കാരകർമങ്ങൾ നടത്തുന്നതായിരുന്നു ചടങ്ങ്.

33 വർഷം മുൻപ് ക്ഷേത്രഗോപുരത്തിനു പുറത്തെ ആൽമരത്തിനൊപ്പമാണ് വേപ്പുമരവും നട്ടുപിടിപ്പിച്ച് വേളിനടത്തിയത്. ജനനം മുതൽ നടത്തേണ്ടുന്ന ഷോഡശക്രിയകൾ ത്രിമൂർത്തി ചൈതന്യം കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്ന ആൽമരത്തിനും പതിവുണ്ട്. ദേവീസങ്കല്പമായ വേപ്പുമരത്തെയാണ് തളിയിൽ ക്ഷേത്ര സമീപത്തെ ആൽമരത്തിന് വധുവായി സങ്കല്പിച്ചിരുന്നത്.

നീലേശ്വരം രാജവംശത്തിലെ കെ.സി.അമ്മുത്തമ്പുരാട്ടിയുടെ താത്പര്യപ്രകാരമാണ് നീലമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഈ ചടങ്ങ് നടത്തിയത്. മാസങ്ങൾക്ക് മുൻപ് ആൽമരം ഉണങ്ങിയതോടെ വേളീബന്ധം വേർപെടുത്തി പുതിയൊരു ആൽമരം നടാനായിരുന്നു തീരുമാനം. എന്നാൽ ക്രമേണ വേപ്പുമരവും ഉണങ്ങി. ഇതോടെ വിവാഹബന്ധം വേർപെടുത്തി ഇരു വൃക്ഷശകലങ്ങളും പ്രതീകാത്മകമായി അഗ്‌നിയിൽ ലയിപ്പിച്ച് അന്ത്യേഷ്ടിയെന്ന പതിനാറാമത്തെ സംസ്‌കാരം നടത്തി. അമ്മുത്തമ്പുരാട്ടിയുടെ മകൻ ഡോ. കെ.സി.കെ.രാജ, 33 വർഷം മുൻപു വേളി ചടങ്ങിന് കാർമികത്വം വഹിച്ച നാരായണൻ നമ്പൂതിരിയുടെ മകൻ നീലമന ശംഭു നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നതെന്നതും യാദൃച്ഛികമായി. ചടങ്ങുകൾ കാണാൻ ഒട്ടേറെപ്പേർ ക്ഷേത്രസമീപത്തെത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


image

1 min

അബുദാബി സ്ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

May 25, 2022

More from this section




Most Commented