-
തിരുവനന്തപുരം: സ്റ്റേറ്റ് ക്യാരേജില്‍ പെടുന്ന സ്വകാര്യ ബസ്സുകളുടെ നികുതിയടക്കേണ്ട കാലാവതി നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ രണ്ട് തവണ മാറ്റിയിരുന്നു. അതനുസരിച്ച് ഏപ്രില്‍ 15 ന് ആയിരുന്നു നികുതിയടക്കേണ്ടത്. എന്നാല്‍ ഈ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് കഴിഞ്ഞവര്‍ക്ക് ഇതിന്റെ കാലാവതി കഴിയുന്നതിനാല്‍ പുതിയ ടെസ്റ്റ് എടുക്കേണ്ടി വരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ ഗതാഗത വകുപ്പുമായി ആലോചിച്ച് പു:നകമീകരണം നടത്താന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍
Content Highlights:The tax period for private buses has been extended
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..