കൊച്ചി: പിറവം പള്ളിത്തര്‍ക്ക ഹര്‍ജിയിലെ വാദം കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്‍മാറി. ജസ്റ്റിസുമാരായ വി. ചിദംബരേഷ്, നാരായണന്‍ പിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിന്‍മാറിയത്. 

വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം ആരംഭിച്ചപ്പോള്‍ തന്നെ ജസ്റ്റിസ് ചിദംബരേഷ് മറ്റൊരു പള്ളിത്തര്‍ക്കകേസില്‍ നേരത്തെ ഹാജരായതായി യാക്കോബായ വിഭാഗം പരാതി അറിയിച്ചതിനെ തുടര്‍ന്നാണ് ബെഞ്ച് പിന്‍മാറിയത്. നേരത്തെ കേസ് പരിഗണിച്ച ബെഞ്ചും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. പുതിയ ബെഞ്ചിനെ നിയോഗിച്ചാല്‍ മാത്രമേ കേസില്‍ വാദം തുടരുകയുള്ളൂ.

പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം രംഗത്തെത്തിയതോടെ പള്ളിയുടെ ഉടമാസ്ഥാവകാശത്തില്‍ തര്‍ക്കം തുടരുകയാണ്. 

Content Highlights:The Second Bench Also Withdrawn From Hearing, Piravom Church, Piravom Church Issue