ജിംനേഷ് | Screengrab: Mathrubhumi News
കണ്ണൂർ: പിണറായി പാനുണ്ടയില്‍ ആര്.എസ്.എസ്. പ്രവര്ത്തകന് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സി.പി.എം- ആര്.എസ്.എസ്. സംഘര്‍ഷത്തില്‍ ജിംനേഷിന്റെ സഹോദരന് ജിഷ്ണുവിന് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിന് ചികിത്സയ്ക്കായി കൂട്ടിരുന്നത് ജിംനേഷാണ്. അതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജിംനേഷിന്റെ മരണം സംഭവിച്ചത്.
സംഘര്‍ഷത്തില്‍ ജിംനേഷിനും പരിക്കേറ്റിരുന്നുവെന്നും സി.പി.എം. പ്രവര്‍ത്തകര്‍ മര്ദ്ദിച്ചിതാണ് മരണകാരണമെന്നും ആര്.എസ്.എസ്. നേതൃത്വം ആരോപിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു എന്നും അവര്‍ പറയുന്നു. സി.പി.എം. പടര്‍ത്തിയ ഭീതിയും മറ്റൊരു കാരണമാണെന്നാണ് ആരോപണം. എന്നാല്‍ സി.പി.എം. ഇക്കാര്യം നേരത്തേത്തന്നെ നിഷേധിച്ചിരുന്നു.
മര്‍ദ്ദനമല്ല മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജിംനേഷ് സംഘര്‍ഷത്തിനുശേഷം യാതൊരു വിധത്തിലുള്ള രോഗപരിശോധനയ്ക്കും വിധേയനായിരുന്നില്ല. ജിംനേഷിന് നേരത്തെത്തന്നെ ഹൃദ്രോഗമുണ്ടായിരുന്നു. അതിന്റെകൂടി പശ്ചാത്തലത്തിലാണ് കുഴഞ്ഞുവീണു മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..