അര്‍ധരാത്രിയില്‍ പോലീസ് ജീപ്പും കെഎസ്ആര്‍ടിസിയും തടഞ്ഞ് പരിശോധന നടത്തിയ യുവാക്കള്‍ പിടിയില്‍


അറസ്റ്റിലായ യുവാക്കൾ

കല്പറ്റ: വാഹനപരിശോധനയ്ക്കിടെ പോലീസ് ജീപ്പും കെ.എസ്.ആര്‍.ടി.സി. ബസും തടഞ്ഞുനിര്‍ത്തി അര്‍ധരാത്രിയില്‍ കല്പറ്റ ടൗണില്‍ അഭ്യാസംകാണിച്ച ഏഴുപേര്‍ അറസ്റ്റില്‍.

കല്പറ്റ മണിയന്‍കോട് ഓടമ്പംവീട്ടില്‍ വിഷ്ണു, ഇഷ്ടികപൊയില്‍ പ്രവീണ്‍കുമാര്‍, നെടുങ്ങോട് വയല്‍ അരുണ്‍, വാക്കേല്‍വീട്ടില്‍ വിഘ്നേഷ്, അരുണ്‍നിവാസില്‍ എം.പി. അരുണ്‍, പുത്തൂര്‍വയല്‍ ഒഴുക്കുന്നത്ത് കാട്ടില്‍ അഭിലാഷ്, താഴെ മുട്ടില്‍ ശ്രീനികവീട്ടില്‍ ശ്രീരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.



ബുധനാഴ്ച അര്‍ധരാത്രി കല്പറ്റ ചുങ്കം ജങ്ഷനിലാണ് സംഭവം. പട്രാളിങ് നടത്തുന്നതിനിടെ പോലീസ് ജീപ്പിന്റെ ഫോട്ടോയെടുത്ത് ഇന്‍ഷുറന്‍സില്ലെന്നുപറഞ്ഞ് ഇവര്‍ ബഹളമുണ്ടാക്കുകയായിരുന്നു. വാഹനമെടുക്കാന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് തട്ടിക്കയറിയതായും പോലീസ് പറഞ്ഞു. ബഹളമുണ്ടായ സമയത്ത് അതുവഴിവന്ന കെ.എസ്.ആര്‍.ടി.സി. ബസും ഇവര്‍ തടഞ്ഞുനിര്‍ത്തി. കെ.എസ്.ആര്‍.ടി.സി. ബസും പരിശോധിക്കാതെ വിടില്ലെന്ന നിലപാടിലായിരുന്നു. യാത്രക്കാര്‍ ബുദ്ധിമുട്ടിലായതോടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കൈയേറ്റംചെയ്‌തെന്നും പോലീസ് പറഞ്ഞു. ലഹരിയിലായിരുന്നു യുവാക്കളെന്നു പോലീസ് പറഞ്ഞു.


Content Highlights: The police jeep and KSRTC stopped the youths who conducted the inspection and were arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented