ഭീഷണിക്കത്തിലെ നമ്പര്‍ കൊച്ചി സ്വദേശിയുടേത്; കത്തയച്ചത് മറ്റാരോ എന്ന് സൂചന; അന്വേഷണം ഊര്‍ജിതം


1 min read
Read later
Print
Share

കൊച്ചി സ്വദേശിയുടെ മകളുടെ പ്രതികരണം, പ്രതീകാത്മക ചിത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചാവേര്‍ ആക്രമണ ഭീഷണി ഉയര്‍ത്തിക്കൊണ്ട് കത്തയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊച്ചി സ്വദേശിയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്. ഒരു ഫോണ്‍ നമ്പറും കത്തിൽ ഉണ്ടായിരുന്നു. ഈ ഫോണ്‍ നമ്പറിന്റെ ഉടമയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും അദ്ദേഹത്തിന് കത്തുമായി യാതൊരു ബന്ധവുമില്ലെന്ന നിഗമനത്തിലാണ് പോലീസ്. കേരള സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കി ഒരാഴ്ച മുന്‍പാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കത്ത് ലഭിച്ചത്.

കൊച്ചി സ്വദേശിയായ ഒരു വ്യക്തിയുടെ ഫോണ്‍ നമ്പറായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് കത്തുമായി യാതൊരു ബന്ധവുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിനോട് വിരോധമുള്ള ആരോ മനഃപൂര്‍വം കുടുക്കാന്‍ ശ്രമിച്ചതാണെന്ന നിഗമനത്തിലാണ് നിലവില്‍ പോലീസ്. അദ്ദേഹത്തിന്റെ കൈയക്ഷരവും പോലീസ് പരിശോധിച്ചിട്ടുണ്ട്.

പോലീസെത്തി കാര്യങ്ങള്‍ അന്വേഷിച്ചതായി അദ്ദേഹത്തിന്റെ മകളും പ്രതികരിച്ചു. രണ്ട് ദിവസം മുന്‍പാണ് കാര്യങ്ങള്‍ അറിയുന്നതെന്നും അവര്‍ പറഞ്ഞു. അതിനിടെ പള്ളിയിലെ തര്‍ക്കമാണ് കത്തിന് പിന്നിലെന്ന ആരോപണം ഫോണ്‍ നമ്പറിന്റെ ഉടമ ഉന്നയിച്ചെങ്കിലും ആരോപണ വിധേയനായ വ്യക്തി അത് നിഷേധിച്ച് പിന്നീട് രംഗത്തെത്തി.

Content Highlights: The number in the threat card belongs to a native of Kochi investigation ongoing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
PINARAYI

2 min

സുരക്ഷ വാക്കില്‍മാത്രം; 'ചില്ലിക്കാശ്'സുരക്ഷിതമല്ല, കരുവന്നൂര്‍ രൂക്ഷമാക്കിയത് സര്‍ക്കാര്‍ നിലപാട്

Sep 26, 2023


TEACHERS
mathrubhumi impact

1 min

ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കും; സ്പാർക്ക് ഐഡി രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

Sep 26, 2023


jaick c thomas

2 min

'കോട്ടയത്ത് ഈ ബാങ്ക് പ്രവർത്തിക്കണോ വേണ്ടയോ എന്ന് DYFI തീരുമാനിക്കും'; വ്യാപാരിയുടെ മരണത്തിൽ ജെയ്ക്

Sep 26, 2023


Most Commented