എറ്റുമാനൂർ മഹാദേവ ക്ഷേത്രം | ചിത്രം: മാതൃഭൂമി
തിരുവനന്തപുരം: എറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷ മാലയില്‍ കൃത്രിമം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനുത്തരവാദി മുന്‍ മേല്‍ശാന്തിയാണെന്ന് ഇന്ന് നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് വിലയിരുത്തല്‍.
വിഗ്രഹത്തില്‍ ചാര്‍ത്തുന്ന മാല മാറ്റിയതായി ബോര്‍ഡ് സ്ഥിരീകരിച്ചു. ഇതിന് ഉത്തരവാദി മുന്‍ മേല്‍ശാന്തി മാത്രമാണെന്നും ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
81 മുത്തുള്ള മാലയ്ക്ക് പകരം 72 മുത്തുള്ള മറ്റൊരു മാലയാണ് ഇപ്പോഴുള്ളത്. ഇത് പഴയ മാലയല്ലെന്നാണ് ബോര്‍ഡിന്റെ നിഗമനം. സംഭവത്തില്‍ ബോര്‍ഡ് ജീവനക്കാര്‍ക്ക് പങ്കില്ല. എന്നിരുന്നാലും സംഭവം കൃത്യമായി അറിയിക്കാതിരുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് ബോര്‍ഡ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: The necklace attached to the idol at Ettumanoor temple was forged says Devaswom board
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..