രാജപ്പൻ.ഫോട്ടോ:മാതൃഭൂമി
കൊച്ചി: പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കരി എൻ.എസ്. രാജപ്പന്റെ അക്കൗണ്ടിൽനിന്നു പിൻവലിച്ച പണം സഹോദരി വിലാസിനി തിരികെ നൽകി.
പണം തിരിച്ചു കിട്ടിയാൽ പരാതി പിൻവലിക്കാമെന്നു രാജപ്പൻ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ സഹോദരിക്കു വേണ്ടി ബന്ധു ബാങ്കിൽ എത്തി പണം തിരികെ നിക്ഷേപിച്ചത്.
രാജപ്പന്റെ അക്കൗണ്ടിൽനിന്നു സഹോദരി പിൻവലിച്ച 5.08 ലക്ഷം രൂപയും എ.ടി.എം. കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങിയ 20,000 രൂപയും ഉൾപ്പെടെ 5.28 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.
കേസുമായി രാജപ്പൻ മുന്നോട്ടു പോകുന്നില്ലെന്ന് അറിയിച്ചിട്ടുള്ളതിനാൽ വിവരം കോടതിയെ ധരിപ്പിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനം
Content Highlights: The money will deposit on Rajappan's account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..