Representative image
തിരുവനന്തപുരം: നിയമത്തില്‍ 'ഹി'യ്ക്ക് ഒപ്പം 'ഷി' കൂടി ഉള്‍പ്പെടുത്തി ഭേദഗതി ഭേദഗതി വരുത്തി നിയമസഭ. കേരള ഹൈക്കോടതി സര്‍വീസസ് (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലിലാണ് ഷി (She) എന്ന പദം പുതുതായി ഉള്‍പ്പെടുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമത്തില്‍ ജീവനക്കാര്‍ വിരമിക്കുന്നത് സംബന്ധിച്ച വകുപ്പില്‍ 'ഹി' (He) എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലിംഗതുല്യതയ്ക്കായുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഭേദഗതി.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തില്‍ 'he' എന്ന വാക്കിന് മുന്‍പായി 'she' എന്ന വാക്ക് പുതുതായി കൂട്ടിച്ചേര്‍ത്ത് 'she or he' എന്നാക്കി. നിലവിലുള്ള 'ജനറല്‍ ക്ലോസസ് ആക്ട്' പ്രകാരം 'he' എന്ന് മാത്രം ഉപയോഗിച്ചാല്‍ അതില്‍ പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയിരിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മാറ്റം ഒരു വാക്കില്‍ മാത്രമല്ലെന്നും സമൂഹത്തിനുള്ള സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The Kerala High Court Services (Determination Of Retirement Age) Bill Amendment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..